---
title: "തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225891/kannur"
published_at: "2024-08-06T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b16e02e0ae5_download_(12).jpeg"
keywords: []
---

# തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനം

> **Lead Summary:** **കണ്ണൂർ** : തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് 2004-05 വർഷത്തെ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി (എഫ്ഡിജിടി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 23 വരെ www.polyadmission.org/gifd എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

## Article Content

**കണ്ണൂർ** : തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് 2004-05 വർഷത്തെ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി (എഫ്ഡിജിടി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 23 വരെ www.polyadmission.org/gifd എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷകർ പ്രവേശന പോർട്ടലിൽ ഒറ്റതതവണ രജിസ്ടേ്ഷൻ നടത്തണം. രജിസ്ട്രേഷൻ ഫീസ് 100 രൂപ. എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് 50 രൂപ. അടിസ്ഥാന യോഗ്യത എസ്എസ്എൽസി. ഉയർന്ന പ്രായപരിധി ഇല്ല. സർക്കാർ അംഗീകരിച്ച സംവരണ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവേശനം. എസ്സി, എസ്ടി സംവരണ ആനുകൂല്യത്തിന് അർഹതയുള്ളവർ അർഹതാ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതിന് ശേഷം അപേക്ഷ സമർപ്പിക്കുക. അഡ്മിഷൻ സമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക. രജിസ്രേഷഡന് ഷേശം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ രജിസ്ട്രേഷൻ മഖേന ലഭിക്കുന്ന ഒടിപിയോ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാം. ഫോൺ: 04972 835260, 9495787669

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225891/kannur)