കണ്ണൂർ :ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ 2024-25 വാർഷിക പദ്ധതി ഭേദഗതി ചെയ്യുമ്പോൾ മാലിന്യമുക്തംനവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വമാലിന്യമേഖലയിലെ വിടവുകൾ പരിഹരിക്കാനുള്ള പദ്ധതികൾ നിർബന്ധമായും ഏറ്റെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.
രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രിരാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷൻമാരും സെക്രട്ടറിമാരും പങ്കെടുത്തു. ചെറുതാഴം ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 10 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പ്രസിഡൻറ് എം ശ്രീധരൻ കൈമാറി. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടർ അരുൺ കെ വിജയൻ, തദ്ദേശ സ്വയം ഭരണ ജോയിൻറ് ഡയറക്ടർ സെറീന എ റഹ്മാൻ, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെഎം സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Kannur