---
title: "എസ്.എം.എ. ടൈപ്പ് വൺ രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന ഇനാറമറിയത്തിൻ്റെ ചികിൽസയ്ക്ക് ഇനിയും 14 കോടി രൂപ ആവശ്യമുണ്ട് "
english_title: "S.M.A. Type one disease"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22605/S-M-A-Type-one-disease"
published_at: "2022-01-25T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efc97be864e_Picsart_22-01-25_15-15-05-900.jpg"
keywords: []
---

# എസ്.എം.എ. ടൈപ്പ് വൺ രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന ഇനാറമറിയത്തിൻ്റെ ചികിൽസയ്ക്ക് ഇനിയും 14 കോടി രൂപ ആവശ്യമുണ്ട് 

> **Lead Summary:** എസ്.എം.എ. ടൈപ്പ് വൺ രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന മുഴപ്പിലങ്ങാട് കെട്ടിനകത്തെ ഇനാറമറിയത്തിൻ്റെ ചികിൽസയ്ക്ക് ഇനിയും 14 കോടി രൂപ ആവശ്യമുണ്ടെന്ന് ചികൽസ സഹായ കമ്മിറ്റി ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

എസ്.എം.എ. ടൈപ്പ് വൺ രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന മുഴപ്പിലങ്ങാട് കെട്ടിനകത്തെ ഇനാറമറിയത്തിൻ്റെ ചികിൽസയ്ക്ക് ഇനിയും 14 കോടി രൂപ ആവശ്യമുണ്ടെന്ന് ചികൽസ സഹായ കമ്മിറ്റി ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിലവിൽ ഒരു വയസ്സുകാരിയായ ഇനാറ ബംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുന്നുണ്ട്. മാസം ആറു ലക്ഷം രൂപ ചെലവ് വരുന്ന ഇഞ്ചക്ഷനാണ് നൽകുന്നത്. ആശുപത്രിക്ക് സമീപം വീടെടുത്ത് മെഡിക്കൽ സജ്ജീകരത്തോടെയാണ് കഴിയുന്നത്. എങ്കിലും രണ്ടു വയസ്സ് പൂർത്തിയാവുന്നതിന് മുന്നേ 18 കോടിയുടെ സോൾ ജെൻസ്മ മരുന്ന് നൽകുക മാത്രമാണ് പരിഹാരം.

ഇതിനായുള്ള ശ്രമത്തിലാണ് ചികിത്സ സഹായ കമ്മിറ്റിയെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ചികിത്സ സഹായ കമ്മിറ്റി ട്രഷറർ ഹാഷിം ബപ്പൻ, ഉസീബ് ഉമ്മലിൽ, അമർഷാൻ, അബ്ദുർ റഹ്മാൻ, ആബിദ കോടിയേരി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22605/S-M-A-Type-one-disease)