---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനകൾ നൽകി"
english_title: "Donationtowayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226064/donationtowayanad"
published_at: "2024-08-06T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1ed11baa6d_1000016599.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനകൾ നൽകി

> **Lead Summary:** **വയനാട്‌ : **മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനകൾ നൽകി. തളിപ്പറമ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ 10ലക്ഷം രൂപ നൽകി. തൃച്ചംബരം എംഎൽഎ ഓഫീസിൽ എം വി ഗോവിന്ദൻ എംഎൽഎക്ക്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്‌ണൻ, സെക്രട്ടറി കെ വി പ്രകാശൻ എന്നിവർ ചേർന്ന്‌ ചെക്ക്‌ കൈമാറി.

## Article Content

**വയനാട്‌ : **മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനകൾ നൽകി. തളിപ്പറമ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ 10ലക്ഷം രൂപ നൽകി. തൃച്ചംബരം എംഎൽഎ ഓഫീസിൽ എം വി ഗോവിന്ദൻ എംഎൽഎക്ക്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്‌ണൻ, സെക്രട്ടറി കെ വി പ്രകാശൻ എന്നിവർ ചേർന്ന്‌ ചെക്ക്‌ കൈമാറി.

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രക്തസാക്ഷി ധീരജ്‌ രാജേന്ദ്രന്റെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരുലക്ഷം രൂപ നൽകി. തൃച്ചംബരം കെകെഎൻ പരിയാരം ഹാളിന്‌ സമീപം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചെക്ക്‌ ഏറ്റുവാങ്ങി. ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ, അമ്മ പുഷ്‌കല എന്നിവർ ചേർന്നാണ്‌ സഹായം നൽകിയത്‌. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ കൃഷ്‌ണൻ, കെ ദാമോദരൻ, ടി ബാലകൃഷ്‌ണൻ, ലോക്കൽ സെക്രട്ടറി വി ജയൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226064/donationtowayanad)