---
title: "തകർന്നടിഞ്ഞ ആന മതിൽ ഉടൻ പുനർ നിർമ്മിക്കണം ;  നാരങ്ങത്തട്ട് ഗ്രാമസഭ "
english_title: "Narangathattnagarasabha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226072/narangathattnagarasabha"
published_at: "2024-08-06T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1f4ae00b49_1000016614.jpg"
keywords: []
---

# തകർന്നടിഞ്ഞ ആന മതിൽ ഉടൻ പുനർ നിർമ്മിക്കണം ;  നാരങ്ങത്തട്ട് ഗ്രാമസഭ 

> **Lead Summary:** **അടക്കാത്തോട് : **ഉരുൾപൊട്ടലിനെ തുടർന്ന് ചീങ്കണ്ണിപ്പുഴ വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ ആന മതിൽ ഉടൻ പുനർനിർമ്മിക്കണമെന്ന് കേളകം പഞ്ചായത്ത് ആറാം വാർഡ് നാരങ്ങത്തട്ട് ഗ്രാമസഭ യിൽ പങ്കെടുത്തവർ അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

**അടക്കാത്തോട് : **ഉരുൾപൊട്ടലിനെ തുടർന്ന് ചീങ്കണ്ണിപ്പുഴ വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ ആന മതിൽ ഉടൻ പുനർനിർമ്മിക്കണമെന്ന് കേളകം പഞ്ചായത്ത് ആറാം വാർഡ് നാരങ്ങത്തട്ട് ഗ്രാമസഭ യിൽ പങ്കെടുത്തവർ അധികൃതരോട് ആവശ്യപ്പെട്ടു.

ഉടൻ പുനർനിർമ്മിച്ചില്ലെങ്കിൽ ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് പ്രവഹിച്ച് ഗ്രാമവാസികളുടെ ജീവിതത്തിന് ഭീഷണിയാകും .കൂടാതെ നാരങ്ങത്തട്ട് പ്രദേശത്ത് വഴിവിളക്കുകൾ സഥാപിക്കണമെന്നും, തകർന്ന് കിടക്കുന്ന പാതകൾ പുനർനിർമിക്കണമെന്നും ഗ്രാമ സഭാംഗങ്ങൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226072/narangathattnagarasabha)