---
title: "ഡ്രൈ ഡേയുടെ നഷ്ട്ടം നികത്താൻ ശുപാർശ; കാത്തിരുന്ന് ബാർ"
english_title: "Recommendation to make up for the loss of dry day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226102/recommendation-to-make-up-for-the-loss-of-dry-day"
published_at: "2024-08-06T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2183017b72_dry_day.jpg"
keywords: []
---

# ഡ്രൈ ഡേയുടെ നഷ്ട്ടം നികത്താൻ ശുപാർശ; കാത്തിരുന്ന് ബാർ

> **Lead Summary:**  ഉടമകൾ തിരുവനന്തപുരം: ഡ്രൈ ഡേയുടെ നഷ്ട്ടം നികത്താൻ ശുപാർശ. ഡ്രൈ ഡേയില്‍ ഉപാധികളോടെ മാറ്റം വരുത്താനാണ് മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശയുള്ളതായി റിപ്പോർട്ടുകൾ വരുന്നത്. ഡ്രൈ ഡേ കാരണം കോടികളുടെ നഷ്ടം വരുന്നതായി ടൂറിസം, നികുതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെസ്റ്റിനിഷേന്‍ വെഡ്ഡിങ്ങടക്കമുള്ളവയക്ക് ഇളവ് നല്‍കാനാണ് ശുപാര്‍ശ. വിനോദ സഞ്ചാരമേഖലക്ക് നേട്ടമാകുന്ന രീതിയിലാവും ഇളവുകള്‍. ഡ്രൈ ഡേ മാറ്റണമെന്നും പ്രവര്‍ത്തനസമയം നീട്ടണമെന്നും ബാറുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

## Article Content

 ഉടമകൾ തിരുവനന്തപുരം: ഡ്രൈ ഡേയുടെ നഷ്ട്ടം നികത്താൻ ശുപാർശ. ഡ്രൈ ഡേയില്‍ ഉപാധികളോടെ മാറ്റം വരുത്താനാണ് മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശയുള്ളതായി റിപ്പോർട്ടുകൾ വരുന്നത്. ഡ്രൈ ഡേ കാരണം കോടികളുടെ നഷ്ടം വരുന്നതായി ടൂറിസം, നികുതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെസ്റ്റിനിഷേന്‍ വെഡ്ഡിങ്ങടക്കമുള്ളവയക്ക് ഇളവ് നല്‍കാനാണ് ശുപാര്‍ശ. വിനോദ സഞ്ചാരമേഖലക്ക് നേട്ടമാകുന്ന രീതിയിലാവും ഇളവുകള്‍. ഡ്രൈ ഡേ മാറ്റണമെന്നും പ്രവര്‍ത്തനസമയം നീട്ടണമെന്നും ബാറുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഡ്രൈ ഡേ കാരണം സംസ്ഥാനത്തിന് കോടികളുടെ നഷ്ടം സംഭവിക്കുന്നതായി ചീഫ് സെക്രട്ടറി തന്നെ സെക്രട്ടിതല യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രൈ ഡേ മൂലം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍, അന്താരാഷ്ട്ര കോണ്‍ഫ്രന്‍സുകള്‍ അടക്കം കേരളത്തിലേക്ക് വരുന്നതിന് തടസമാകുന്നതായി ടൂറിസം വകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രൈ ഡേ മാറ്റാനായി കോടികളുടെ പണപ്പിരിവ് നടത്തനായി ആഹ്വാനം ചെയ്ത ബാര്‍ ഉടമകളുടെ ശബ്ദരേഖ പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.

എന്നാൽ സര്‍ക്കാര്‍ ഡ്രൈ ഡേയില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇപ്പോൾ വരുന്ന വർത്തകളനുസരിച്ച് ഉപാധികളോടെ മാറ്റം ഉണ്ടായേക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226102/recommendation-to-make-up-for-the-loss-of-dry-day)