---
title: "വെയ്ക്ക് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ധർണ്ണ സംഘടിപ്പിച്ചു"
english_title: "Wake Welfare"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22612/Wake-Welfare"
published_at: "2022-01-25T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efda2fee3d3_Screenshot_20220125_163725.jpg"
keywords: []
---

# വെയ്ക്ക് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീതി നിഷേധത്തിനെതിരെ വെയ്ക്ക് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ധർണ്ണ സംഘടിപ്പിച്ചു. കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

## Article Content

പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീതി നിഷേധത്തിനെതിരെ വെയ്ക്ക് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ധർണ്ണ സംഘടിപ്പിച്ചു. കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

നാട്ടിൽ വരുന്ന പ്രവാസികൾ ക്വാറണ്ടൈൻ നിൽക്കണമെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനം അടിയന്തിരമായി പിൻവലിക്കുക, എയർപോർട്ടിൽ ചാർജ് ചെയ്യുന്ന ആർ. ടി. പി. സി. ആർ നിരക്ക് കുറയ്ക്കുക, പ്രവാസി പെൻഷൻ പ്രായപരിധി ഇല്ലാതെ പരിഗണിക്കുക, പ്രവാസികൾക്ക് നീതി ഉറപ്പാക്കുക എന്നി ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ സംഘടിപ്പിച്ചത്.

പിറന്ന നാട്ടിലെയും അവിടത്തെ ഭാഷയെയും സംസ്കാരത്തെയും ഏറ്റവും സ്നേഹിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ ആണെന്ന് ടി പത്മനാഭൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. വെയ്ക്ക്‌ മുൻപ്രസിഡന്റ് അബ്ദുൽ ഖാദർ പനങ്ങാട് അധ്യക്ഷത വഹിച്ചു. പ്രകാശൻ പി പി, ടി ഹംസ, എ കെ ഹാരിസ്, സി ജയചന്ദ്രൻ, എൻ ആർ മായൻ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22612/Wake-Welfare)