---
title: "രാജിവെച്ച് ബംഗ്ലാദേശിൽ നിന്നും നാടുവിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വിസ നിഷേധിച്ച് അമേരിക്കയും "
english_title: " Bangladesh PM Sheikh Hasina after resigning "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226183/bangladesh-pm-sheikh-hasina-after-resigning"
published_at: "2024-08-06T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b25d31aa32c_OIP.jfif"
keywords: []
---

# രാജിവെച്ച് ബംഗ്ലാദേശിൽ നിന്നും നാടുവിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വിസ നിഷേധിച്ച് അമേരിക്കയും 

> **Lead Summary:** രാജിവെച്ച് ബംഗ്ലാദേശിൽ നിന്നും നാടുവിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വിസ നിഷേധിച്ച് അമേരിക്കയും ന്യൂഡല്‍ഹി: രാജിവെച്ച് ബംഗ്ലാദേശിൽ നിന്നും ഒളിച്ചോടിയ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കിയാതായി റിപ്പോർട്ടുകൾ. ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകാൻ തയ്യാറല്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. ഇതോടെ അവരുടെ രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അമേരിക്കയടക്കം വിവിധ പാശ്ചാത്യരാജ്യങ്ങള്‍ ഹസീനയെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചെന്ന ആരോപണങ്ങള്‍ നിലനില്കുനുണ്ട്. രാജിവെച്ച് ഇന്ത്യയിലേക്ക് പലായനംചെയ്ത ഹസീന നിലവില്‍ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഉള്ളത്.

## Article Content

രാജിവെച്ച് ബംഗ്ലാദേശിൽ നിന്നും നാടുവിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വിസ നിഷേധിച്ച് അമേരിക്കയും ന്യൂഡല്‍ഹി: രാജിവെച്ച് ബംഗ്ലാദേശിൽ നിന്നും ഒളിച്ചോടിയ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കിയാതായി റിപ്പോർട്ടുകൾ. ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകാൻ തയ്യാറല്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. ഇതോടെ അവരുടെ രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അമേരിക്കയടക്കം വിവിധ പാശ്ചാത്യരാജ്യങ്ങള്‍ ഹസീനയെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചെന്ന ആരോപണങ്ങള്‍ നിലനില്കുനുണ്ട്. രാജിവെച്ച് ഇന്ത്യയിലേക്ക് പലായനംചെയ്ത ഹസീന നിലവില്‍ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഉള്ളത്.

ഇവിടെന്ന് എതെങ്കിലും യൂറോപ്യന്‍ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാല്‍, അവര്‍ക്ക് അഭയം നല്‍കാന്‍ യു.കെ. തയ്യാറല്ലെന്നാണ് സൂചന. രാഷ്ട്രീയ അഭയത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നത് വരെ ഹസീന ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ തുടരും. ബംഗ്ലാദേശിലെ അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ സഹോദരിക്കൊപ്പമാണ് ഷെയ്ഖ് ഹസീന തിങ്കളാഴ്ച ബംഗ്ലാദേശ് വിട്ടത്. സഹോദരി രെഹാനയ്ക്ക് യു.കെ. പൗരത്വമുണ്ട്. ഇവര്‍ ഹസീനയ്ക്കുമുമ്പേ ഇന്ത്യ വിട്ടേക്കും. ബംഗ്ലാദേശിന്റെ സൈനികവിമാനത്തിലാണ് ഹസീനയും രെഹാനയും ഇന്ത്യയിലെത്തിയത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും നേരിട്ട് വിമാനത്താവളത്തിലെത്തി ഹസീനയ്ക്ക് പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226183/bangladesh-pm-sheikh-hasina-after-resigning)