---
title: "സംസ്ഥാനത്ത് കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്."
english_title: "Half lakhs covid cases in kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22624/half-lakhs-covid-cases-in-kerala"
published_at: "2022-01-25T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efe9c673929_images - 2022-01-25T174452.144.jpeg"
keywords: []
---

# സംസ്ഥാനത്ത് കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

> **Lead Summary:** സംസ്ഥാനത്ത് കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

## Article Content

സംസ്ഥാനത്ത് കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ഇന്ന് അര ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ ഉണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത്‌ പറഞ്ഞു. ICU വെന്റിലേറ്റര്‍ ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കൂടുന്നില്ല. 15 - 18 വയസിലുള്ളവരുടെ വാക്സിനേഷന്‍ 68 ശതമാനം കടന്നതായും മന്ത്രി പറഞ്ഞു. കൂടുതല്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പ്രത്യേക ക്യാമ്ബയിന്‍ സംഘടിപ്പിക്കും.

'തിരുവനന്തപുരം ജില്ലയുടെ സാഹചര്യം പ്രത്യേകമായി വിലയിരുത്തി. 20-30 വയസുവരെയുള്ളവരിലാണ് രോഗവ്യാപനം കൂടുതലായി കാണുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്‍ട്രോള്‍ റൂം ആരംഭിക്കും.

ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം കൂടുകയാണ്. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം പ്രതിരോധത്തിനായി 4917 പേരെ നിയമിച്ചു. വാക്സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം എടുക്കണം.' മന്ത്രി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22624/half-lakhs-covid-cases-in-kerala)