---
title: ""ഊതി കുടിച്ച് പോയാൽ മതി";  സ്വകാര്യ ബസ്  ജീവനക്കാരെ ചൂടുവെള്ളം കുടിപ്പിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍"
english_title: "   DYFI asks private bus employees to drink hot water  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226318/dyfi-asks-private-bus-employees-to-drink-hot-water"
published_at: "2024-08-07T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b3250c2f597_dyfi.jpg"
keywords: []
---

# "ഊതി കുടിച്ച് പോയാൽ മതി";  സ്വകാര്യ ബസ്  ജീവനക്കാരെ ചൂടുവെള്ളം കുടിപ്പിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍

> **Lead Summary:** മൂവാറ്റുപുഴ: വിദ്യാർത്ഥി ബസ്സിൽ നിന്നും വീണിട്ടും നിർത്താതെ പോയ സ്വകാര്യ ബസിലെ ഡ്രൈവറെയും ജീവനക്കാരെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചൂടുവെള്ളം കുടിപ്പിച്ചു. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ബസ് തടഞ്ഞുനിര്‍ത്തിയാണ് തൊടുപുഴ-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എല്‍.എം.എസ്. ബസിലെ ജീവനക്കാരെ ചൂടുവെള്ളം കുടിപ്പിച്ചത്. ചൂടുവെള്ളം മുഴുവനായും ഊതിക്കുടിച്ച് തീര്‍ത്തതിനു ശേഷമാണ് ബസ് പോകാന്‍ അനുവദിച്ചത്.

## Article Content

മൂവാറ്റുപുഴ: വിദ്യാർത്ഥി ബസ്സിൽ നിന്നും വീണിട്ടും നിർത്താതെ പോയ സ്വകാര്യ ബസിലെ ഡ്രൈവറെയും ജീവനക്കാരെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചൂടുവെള്ളം കുടിപ്പിച്ചു. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ബസ് തടഞ്ഞുനിര്‍ത്തിയാണ് തൊടുപുഴ-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എല്‍.എം.എസ്. ബസിലെ ജീവനക്കാരെ ചൂടുവെള്ളം കുടിപ്പിച്ചത്. ചൂടുവെള്ളം മുഴുവനായും ഊതിക്കുടിച്ച് തീര്‍ത്തതിനു ശേഷമാണ് ബസ് പോകാന്‍ അനുവദിച്ചത്.

തിങ്കളാഴ്ച വൈകീട്ട് എറണാകുളത്തുനിന്നും വന്ന ബസിന്റെ ഡോർ സ്റ്റെപ്പിൽ നിന്നും മുടവൂര്‍ ഭാഗത്തുെവച്ച് അര്‍ജുന്‍ എന്ന വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചു വീണിരുന്നു. ബസ് നിർത്താതെ പോവുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാർത്ഥിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.

ബസ് ഇവിടത്തെ സ്റ്റോപ്പിലെത്തിയപ്പോള്‍ നിര്‍ത്തുന്നതുപോലെ വേഗം കുറച്ച് ആളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇലക്ട്രിക് ഡോര്‍ തുറക്കുകയും ചെയ്തു. ഇറങ്ങാനായി ഡോറിന്റെ അടുത്തേക്ക് ആള്‍ എത്തിയപ്പോഴേക്കും ബസ്   എടുക്കുകയായിരുന്നു. ഇതാണ് അപകട കാരണം. അമിത വേഗത്തില്‍ ബസ് ഓടിച്ചു പോവുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി. ബസുമായുള്ള മത്സര ഓട്ടവും അമിത വേഗവും മൂവാറ്റുപുഴ-കാക്കനാട് റൂട്ടില്‍ പതിവാണത്രെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226318/dyfi-asks-private-bus-employees-to-drink-hot-water)