---
title: "കോട്ടയം സർവീസ് സഹകരണ ബാങ്കിന്റെ  ബ്രാഞ്ച് ഇനി പൂക്കോടും"
english_title: "Kittayamservicebank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226330/kittayamservicebank"
published_at: "2024-08-07T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b32f89684ea_1000016782.jpg"
keywords: []
---

# കോട്ടയം സർവീസ് സഹകരണ ബാങ്കിന്റെ  ബ്രാഞ്ച് ഇനി പൂക്കോടും

> **Lead Summary:** **പൂക്കോട് : **കോട്ടയം സർവീസ് സഹകരണ ബാങ്കിന്റെ നാലാമത് ബ്രാഞ്ച് ഇനി പൂക്കോടും. ഓഗസ്റ്റ് 8ന് സഹകരണ തുറമുഖ ദേവസ് വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബാങ്കിന്റെ 75 വാർഷിക വേളയിലാണ് നാലാമത് ബ്രാഞ്ചിന്റെ ഉദ്ഘാടനം.

## Article Content

**പൂക്കോട് : **കോട്ടയം സർവീസ് സഹകരണ ബാങ്കിന്റെ നാലാമത് ബ്രാഞ്ച് ഇനി പൂക്കോടും. ഓഗസ്റ്റ് 8ന് സഹകരണ തുറമുഖ ദേവസ് വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബാങ്കിന്റെ 75 വാർഷിക വേളയിലാണ് നാലാമത് ബ്രാഞ്ചിന്റെ ഉദ്ഘാടനം.

കോട്ടയം ആണ് ബാങ്കിന്റെ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നത്. കിണവക്കൽ, ആറാമയിൽ, തുടങ്ങിയവയാണ് മറ്റു ബ്രാഞ്ചുകൾ. പൂക്കോട് ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏത് എടിഎം കൗണ്ടറിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്ന എടിഎം കാർഡ് കൂടി ഇടപാടുകാർക്ക് ലഭ്യമാക്കുന്നുണ്ട്.

കോട്ടയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം മോഹനൻ, സെക്രട്ടറി എം സമ്പത്ത് കുമാർ, വൈസ് പ്രസിഡന്റ് ടി കെ ഷമീം, ഡയറക്ടർമാരായ ഇ കെ ഹരീന്ദ്രൻ മാസ്റ്റർ, കെ രഞ്ജിനി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226330/kittayamservicebank)