---
title: "ഇന്റർ ഡോജോ കരാത്തെ ചാമ്പ്യൻഷിപ്പ് നടന്നു"
english_title: "Karattechambianship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226337/karattechambianship"
published_at: "2024-08-07T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b3338445302_1000016795.jpg"
keywords: []
---

# ഇന്റർ ഡോജോ കരാത്തെ ചാമ്പ്യൻഷിപ്പ് നടന്നു

> **Lead Summary:** **തലശ്ശേരി : **സ്പോട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഇന്റർ ഡോജോ കരാത്തെ ചാമ്പ്യൻഷിപ്പ് തലശ്ശേരി ടെമ്പിൾഗേറ്റ് ശ്രീനാരായണ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു കെ.പി.മോഹനൻ എം.എൽ.എ. ,പ്രശസ്ത പിന്നണി ഗായകൻ എം.മുസ്തഫ മാസ്റ്റർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി : **സ്പോട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഇന്റർ ഡോജോ കരാത്തെ ചാമ്പ്യൻഷിപ്പ് തലശ്ശേരി ടെമ്പിൾഗേറ്റ് ശ്രീനാരായണ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു കെ.പി.മോഹനൻ എം.എൽ.എ. ,പ്രശസ്ത പിന്നണി ഗായകൻ എം.മുസ്തഫ മാസ്റ്റർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സെൻസായ് കെ. വിനോദ് കുമാർ അദ്ധ്യക്ഷനായി. റൻഷി പി.പി.ശ്രീജിത്ത്‌ , റെൻഷി എം.എം.വിപിൻ എന്നിവർ ആശംസ പ്രസംഗം നടത്തി. സെൻസായ് ജിയോൺ വിനോദ് സ്വാഗതവും സെൻസായ് രജനീഷ് നന്ദിയും പറഞ്ഞു. കത്ത ,കുമിത്തെ വിഭാഗങ്ങളിലായി വേൾഡ് കരാത്തെ ഫെഡറേഷൻ്റെ നിയമാവലി അനുസരിച്ചാണ് മത്സരം നടന്നത്. സ്പോട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യയിയുടെ വിവിധ ബ്രാഞ്ചുകളിലുള്ള 350ഓളം പേർ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു.

വിജയികൾക്ക് കണ്ണൂർ ജില്ലാ കരാത്തെ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോ 5, 6 തീയ്യതികളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226337/karattechambianship)