---
title: "വയനാട് ദുരന്തത്തിന്റെ ചൂരൽപാഠവുമായി ജി.എച്ച്‌ .എസ് എസ് ഇരിക്കൂർ"
english_title: "Ghssirikkoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226342/ghssirikkoor"
published_at: "2024-08-07T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b33652454f5_1000016799.jpg"
keywords: []
---

# വയനാട് ദുരന്തത്തിന്റെ ചൂരൽപാഠവുമായി ജി.എച്ച്‌ .എസ് എസ് ഇരിക്കൂർ

> **Lead Summary:** **ഇരിക്കൂർ : **വയനാടൻ ദുരന്തത്തിന്റെ ചൂരൽപാഠവുമായി ജി.എച്ച്‌ .എസ് എസ് ഇരിക്കൂർ. കണ്ണീരുണങ്ങാത്ത വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മല നിലനിർത്താനുള്ളതാണ് അതു ഞങ്ങൾ കാത്തോളും എന്ന മുദ്രാഗീതമുയർത്തി ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം കലാ സഹിത്യ വേദിയും സംയുക്തമായി ചൂരൽ പാഠമൊരുക്കി.

## Article Content

**ഇരിക്കൂർ : **വയനാടൻ ദുരന്തത്തിന്റെ ചൂരൽപാഠവുമായി ജി.എച്ച്‌ .എസ് എസ് ഇരിക്കൂർ. കണ്ണീരുണങ്ങാത്ത വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മല നിലനിർത്താനുള്ളതാണ് അതു ഞങ്ങൾ കാത്തോളും എന്ന മുദ്രാഗീതമുയർത്തി ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം കലാ സഹിത്യ വേദിയും സംയുക്തമായി ചൂരൽ പാഠമൊരുക്കി.

കല്ലു തൊട്ട് ഓരോ മൺതരിയും മലയ്ക്ക് സ്വന്തമെന്ന് പറഞ്ഞ് ഓരോ കുട്ടിയും പ്രതീകാത്മകമായി മലയുടെ മാതൃകയിലേക്ക് കടലാസു കല്ലുകൾ ചേർത്തു വച്ചു. തുടർന്ന് ജീവനടർന്ന വയനാടിന് ശ്രദ്ധാഞ്ജലിയും ചൂരൽ പാഠം എന്ന ബോധവൽക്കരണ സദസ്സും സംഘടിപ്പിച്ചു.

സ്കൂൾ ഹെഡ്‌മിസ്ട്രസ് വി സി ശൈലജ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ വിദ്യാരംഗം ഉപജില്ലാ കൺവീനർ കെ.പി സുനിൽകുമാർ , എ സി റുബീന,വി.വി സുനേഷ്, ടി വത്സലൻ , പി.വി മിനി, എ രേഷ്മ, വി.സി സീമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226342/ghssirikkoor)