---
title: "പാരിസിൽ‌ ഇന്ത്യയ്ക്ക് നിരാശ : വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കി"
english_title: "Parisolympics "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226362/parisolympics"
published_at: "2024-08-07T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b343d4d6af3_1000016821.jpg"
keywords: []
---

# പാരിസിൽ‌ ഇന്ത്യയ്ക്ക് നിരാശ : വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കി

> **Lead Summary:** പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ. ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ​ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോ​ഗ്യയാക്കിയത്.

## Article Content

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ. ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ​ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോ​ഗ്യയാക്കിയത്.

അയോ​ഗ്യയാക്കിയതോടെ വിനേഷ് ഫോ​ഗട്ട് മെഡലുകൾ ഒന്നും ലഭിക്കില്ല. പട്ടികയിൽ അവസാന നിരയിലേക്ക് താരത്തെ താഴ്ത്തി. പാരിസിൽ വെള്ളിയോ സ്വർണമോ ഇന്ത്യ പ്രതീ​ക്ഷിച്ചിരിക്കെയാണ് താരത്തിനെ അയോ​ഗ്യയാക്കിയത്. ഇന്ത്യൻ സംഘം പ്രതിഷേധം അറിയിച്ചു. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൈനലിലേക്ക് എത്തിയിരുന്നു. സെമിയിൽ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് താരം ഫൈനലിലേക്ക് എത്തിയത്. 5-0ത്തിന്റെ ജയവുമായാണ് വിനേഷിന്റെ ഫൈനൽ പ്രവേശനം.

ഒളിംപിക്‌സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു വിനേഷ് ഫോ​ഗട്ട്. ഇതിനിടെയാണ് താരത്തെ അയോ​ഗ്യയാക്കിയത്. ഒളിമ്പിക്സ് അസോസിയേഷൻ‌ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226362/parisolympics)