---
title: "കണ്ണൂർ  വിമാനത്താവളത്തെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്  അഡ്വക്കറ്റ് പി സന്തോഷ്കുമാർ"
english_title: "Advpsanthosh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226376/advpsanthosh"
published_at: "2024-08-07T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b34de1b2528_1000016834.jpg"
keywords: []
---

# കണ്ണൂർ  വിമാനത്താവളത്തെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്  അഡ്വക്കറ്റ് പി സന്തോഷ്കുമാർ

> **Lead Summary:** കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ കേന്ദ്ര വ്യോമയാനമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഡ്വക്കറ്റ് പി സന്തോഷ്കുമാർ പാർലമെൻറിൽ ആവശ്യപ്പെട്ടു. തൊട്ടടുത്ത വിമാനത്താവളങ്ങൾക്ക് പോയിൻറ് ഓഫ് കോൾ പദവി നൽകിയപ്പോൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇത് ലഭിച്ചിട്ടില്ല.

## Article Content

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ കേന്ദ്ര വ്യോമയാനമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഡ്വക്കറ്റ് പി സന്തോഷ്കുമാർ പാർലമെൻറിൽ ആവശ്യപ്പെട്ടു. തൊട്ടടുത്ത വിമാനത്താവളങ്ങൾക്ക് പോയിൻറ് ഓഫ് കോൾ പദവി നൽകിയപ്പോൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇത് ലഭിച്ചിട്ടില്ല.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വലിയ പ്രതിസന്ധിയിലാണ്. കണ്ണൂർ കാസർകോട് വയനാട് കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ യാത്രക്കാർ ആശ്രയിക്കുന്ന വിമാനത്താവളം കൂടിയാണ് കണ്ണൂർ വിമാനത്താവളം. പോയിൻറ് ഓഫ് കോൾ പദവി ലഭിക്കുകയാണെങ്കിൽ കണ്ണൂർ വിമാനത്താവളം കൂടുതൽ പുരോഗതി കൈവരിക്കും.

ടൂറിസം മേഖലയും വ്യവസായിക മേഖലയും ഏറെ വികസിക്കും കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം ഏറെയാണ്. കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226376/advpsanthosh)