---
title: "നെരുവമ്പ്രത്ത് ആധുനിക സ്റ്റേഡിയം: പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ്‌ 10 ന്"
english_title: "Modern Stadium at Neruvambram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226446/modern-stadium-at-neruvambram"
published_at: "2024-08-07T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b3911fb0128_School_Photo_Small.JPG"
keywords: []
---

# നെരുവമ്പ്രത്ത് ആധുനിക സ്റ്റേഡിയം: പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ്‌ 10 ന്

> **Lead Summary:** പയ്യന്നുർ: നെരുവമ്പ്രത്ത് ആധുനിക സ്റ്റേഡിയം: പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ്‌ 10 ന് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കും നെരുവമ്പ്രം: ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ ആധുനിക സ്റ്റേഡിയം നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം ആഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം 3. 30 ന്‌ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

## Article Content

പയ്യന്നുർ: നെരുവമ്പ്രത്ത് ആധുനിക സ്റ്റേഡിയം: പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ്‌ 10 ന് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കും നെരുവമ്പ്രം: ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ ആധുനിക സ്റ്റേഡിയം നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം ആഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം 3. 30 ന്‌ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

സംസ്ഥാന സർക്കാർ കായിക വകുപ്പ് മുഖേന ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി മൈതാനത്തെ ഉന്നത നിലവാരത്തിൽ ഉയർത്തി സ്റ്റെപ്പ് ഗ്യാലറി, സ്റ്റേജ്, ലോഗ് ജമ്പ് പിറ്റ്, ഫെൻസിംഗ്, ഡ്രൈയിനേജ് സംവിധാനം, റിട്ടെയിനിംഗ് വാൾ, ചുറ്റുമതിൽ, ഗേറ്റ്, ഫ്ളെഡ് ലൈറ്റ് എന്നീ സംവിധാനങ്ങൾ ഒരുക്കും. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റേഡിയത്തിന്റെ നവീകരണത്തോടെ മണ്ഡലത്തിലെ കായിക രംഗത്ത് ഏറെ പ്രതീക്ഷകൾ നൽകാൻ സാധിക്കുമെന്നും കായികപ്രേമികളുടെ ചിരകാല സ്വപ്നമാണ് ഗ്രൗണ്ട് നവീകരണത്തോടെ സാധ്യമാകുന്നതെന്നും എം വിജിൻ എം എൽ എ പറഞ്ഞു.

പരിപാടി വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടെക്നിക്കൽ സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. എം വിജിൻ എം എൽ എ ചെയർമാനും, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ വർക്കിംഗ്‌ ചെയർമാനായും സ്കൂൾ സൂപ്രണ്ട് പ്രദീഷ് കെ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226446/modern-stadium-at-neruvambram)