---
title: "ആദിവാസി യുവതിയെ അവയവദാനത്തിന് പ്രേരിപ്പിച്ച കേസ്: രണ്ടുപേർ അറസ്റ്റിൽ"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226485/peravoor"
published_at: "2024-08-08T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4297a6ce5c_download_(7).jpeg"
keywords: []
---

# ആദിവാസി യുവതിയെ അവയവദാനത്തിന് പ്രേരിപ്പിച്ച കേസ്: രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:**  **പേരാവൂർ**:ആദിവാസി യുവതിയെ അവയവദാനത്തിന് പ്രേരിപ്പിച്ചതായുള്ള പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ.നിടുംപൊയിൽ 24-ാം മൈൽ സ്വദേശിനി കണ്ണൂർ ഡി.ഐ .ജി.ക്ക് പരാതി നൽകിയ പരാതിയിലാണ് നടപടി.

## Article Content

 **പേരാവൂർ**:ആദിവാസി യുവതിയെ അവയവദാനത്തിന് പ്രേരിപ്പിച്ചതായുള്ള പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ.നിടുംപൊയിൽ 24-ാം മൈൽ സ്വദേശിനി കണ്ണൂർ ഡി.ഐ .ജി.ക്ക് പരാതി നൽകിയ പരാതിയിലാണ് നടപടി.

യുവതിയുടെ ഭർത്താവ് അനിൽകുമാർ, ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നി എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട്അറസ്റ്റിലായത്. അവയവദാനത്തിന് ഭർത്താവ് ഒന്നരവർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയും ചെയ്യുവെന്നും,വൃക്ക ദാനം ചെയ്താൽ ഒൻപതുലക്ഷം രൂപ വാങ്ങിനൽകാമെന്ന് ബെന്നി പറഞ്ഞിരുന്നതായും യുവതി പരാതിയിൽ പറയുന്നു. ഭർത്താവ് വൃക്ക നേരത്തേ ദാനം ചെയ്തതാണെന്നും യുവതി പറഞ്ഞു. 

 സംഭവത്തിൽ കേളകം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പേരാവൂർ ഡി.വൈ.എസ്.പിക്കായിരുന്നു അന്വേഷണ ചുമതല.    അറസ്റ്റ് രേഖപ്പെടുത്തിയ കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226485/peravoor)