---
title: "അതിഥി അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226497/appoinment"
published_at: "2024-08-08T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b43ebebeefc_images.png"
keywords: []
---

# അതിഥി അധ്യാപക നിയമനം

> **Lead Summary:**  **തലശ്ശേരി**: ഗവ ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സോഷ്യൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് 14 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും.

## Article Content

 **തലശ്ശേരി**: ഗവ ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സോഷ്യൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് 14 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും ( ഒ ബി സി- നോൺക്രിമീലെയർ ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതി) എം എഡും നെറ്റ്/പി എച്ച് ഡി യും ഉണ്ടായിരിക്കണം. നെറ്റ്/പി എച്ച് ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 0490 2320227, 9188900212.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226497/appoinment)