---
title: "ആസിഡ് ആക്രമണം ഏഴുപേർക്ക് പരിക്ക് ; ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226529/iritty"
published_at: "2024-08-08T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b458aa0e1f8_IMG-20240808-WA0011.jpg"
keywords: []
---

# ആസിഡ് ആക്രമണം ഏഴുപേർക്ക് പരിക്ക് ; ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു 

> **Lead Summary:**  **ഇരിട്ടി** : കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെതുടർന്ന് മദ്യപിച്ചെത്തിയ പ്രതി അയൽവാസിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു . ബുധനാഴ്ച രാത്രി 7. 30 ഓടെയാണ് സംഭവം . രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ മുനീർ ആണ് ആസിഡ് ആക്രമണ കേസിലെ പ്രതി .

## Article Content

 **ഇരിട്ടി** : കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെതുടർന്ന് മദ്യപിച്ചെത്തിയ പ്രതി അയൽവാസിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു . ബുധനാഴ്ച രാത്രി 7. 30 ഓടെയാണ് സംഭവം . രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ മുനീർ ആണ് ആസിഡ് ആക്രമണ കേസിലെ പ്രതി .

അയൽവാസിയും കോളനിയിലെ താമസക്കാരനായ സുബാഷ് (36) നാണ് ഗുരുതരമായി പൊള്ളലേറ്റത് . മുഖത്തും ശരീരഭാഗത്തും ഗുരുതരമായി പൊള്ളലേറ്റ സുഭാഷിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .ആസിഡ് ആക്രമണ സമയത്ത് സമീപത്തുണ്ടയിരുന്ന കുട്ടികളടക്കം കോളനിയിലെ താമസക്കാരായ ആര്യ (5) , വിജേഷ് (12) , ശിവകുമാർ (22), ജാനു (35), ശോഭ (45) , സോമൻ (70) എന്നിവർക്കാണ് പരിക്കേറ്റത് .

ഇവർക്ക് ഇരിട്ടി താലൂക് ആശുപത്രിയിൽ ചികിത്സ നൽകി.  മുനീർ ജില്ലക്ക് അകത്തും പുറത്തും നിരവധി മോഷണകേസുകളിലെ പ്രതിയാണ് . പ്രതി കഴിഞ്ഞ കുറെ വർഷങ്ങളായി കോളനിയിലെ സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചു വരികയാണ് .  അയൽവാസികളായ രണ്ടുപേരും തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമണത്തിലേക്ക് നയിച്ചത് . അക്രമണസമയത്ത് പ്രതി വല്ലാതെ മദ്യപിച്ചിരുന്നു . മുൻപും മദ്യപിച്ചെത്തിയ പ്രതി കോളനിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു . കരിക്കോട്ടക്കരി സി ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226529/iritty)