---
title: "ബ്രണ്ണൻ കോളേജിൽ നിന്നും കണ്ണൂർ ആശുപത്രിയിലേക്ക് ആദ്യ സർവീസുമായി ദൃശ്യ"
english_title: "Privetbusservicetokannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226601/privetbusservicetokannur"
published_at: "2024-08-08T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b486ba66284_1000016953.jpg"
keywords: []
---

# ബ്രണ്ണൻ കോളേജിൽ നിന്നും കണ്ണൂർ ആശുപത്രിയിലേക്ക് ആദ്യ സർവീസുമായി ദൃശ്യ

> **Lead Summary:** **കണ്ണൂർ : **ബ്രണ്ണൻ കോളേജിൽ നിന്നും കണ്ണൂർ ആശുപത്രിയിലേക്ക് ആദ്യ പ്രൈവറ്റ് ബസ് സർവീസുമായി ദൃശ്യ. പ്രദേശത്തെ ജനങ്ങളുടെ നിരന്തരം ഉള്ള ആവശ്യപ്രകാരമാണ് ബ്രണ്ണൻ കോളേജിൽ നിന്നും മമ്മാകുന്ന്, കാടാച്ചിറ വഴി കണ്ണൂർ ആശുപത്രിയിലേക്ക് ദൃശ്യ ബസ് സർവീസ് നടത്തുന്നത്.

## Article Content

**കണ്ണൂർ : **ബ്രണ്ണൻ കോളേജിൽ നിന്നും കണ്ണൂർ ആശുപത്രിയിലേക്ക് ആദ്യ പ്രൈവറ്റ് ബസ് സർവീസുമായി ദൃശ്യ. പ്രദേശത്തെ ജനങ്ങളുടെ നിരന്തരം ഉള്ള ആവശ്യപ്രകാരമാണ് ബ്രണ്ണൻ കോളേജിൽ നിന്നും മമ്മാകുന്ന്, കാടാച്ചിറ വഴി കണ്ണൂർ ആശുപത്രിയിലേക്ക് ദൃശ്യ ബസ് സർവീസ് നടത്തുന്നത്.

മുൻ എംഎൽഎ എം വി ജയരാജൻ ഫ്ലാഗ് ഓഫ് നടത്തി ഉദ്ഘാടനം നിർവഹിച്ചു. മെമ്പർ എസി നസീയത്ത് ബീവി അധ്യക്ഷത വഹിച്ചു. എംകെ മുരളി, കെ ഗിരീശൻ, കെ രാജേഷ്, കെ വി ബിജു, ടി സജിത, പി കെ വിജയൻ, പിടിവി ഷംസീർ, എം ബാബു, ഫർസാന, എസി നസീർ, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226601/privetbusservicetokannur)