---
title: "ഇറാന്റെ ഭീക്ഷണി അവഗണിച്ച് ഹിസ്ബുള്ളയ്ക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ"
english_title: "Israel intensifies attacks on Hezbollah"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226607/israel-intensifies-attacks-on-hezbollah"
published_at: "2024-08-08T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b48b3540bbe_OIF_(1).jfif"
keywords: []
---

# ഇറാന്റെ ഭീക്ഷണി അവഗണിച്ച് ഹിസ്ബുള്ളയ്ക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

> **Lead Summary:**  ഇസ്രായേൽ: ഹിസ്ബുള്ള സ്വാധീന മേഖലകളിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. ഇസ്രായേലിന്റെ അതിവേഗ ആക്രമണത്തിൽ ഒറ്റ രാത്രി കൊണ്ട് തെക്കൻ ലെബനനിലെ നിരവധി ഹിസ്ബുള്ള സ്ഥാനങ്ങൾ നശിപ്പിച്ചതായി ഐഡിഎഫ് അവകാശപ്പെട്ടു. ഇറാൻ്റെയും ലെബനൻ്റെയും ഭീഷണികൾക്കിടയിലാണ് ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാനിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ സംഘർഷം ഉച്ചസ്ഥായിയിലാണ്.

## Article Content

 ഇസ്രായേൽ: ഹിസ്ബുള്ള സ്വാധീന മേഖലകളിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. ഇസ്രായേലിന്റെ അതിവേഗ ആക്രമണത്തിൽ ഒറ്റ രാത്രി കൊണ്ട് തെക്കൻ ലെബനനിലെ നിരവധി ഹിസ്ബുള്ള സ്ഥാനങ്ങൾ നശിപ്പിച്ചതായി ഐഡിഎഫ് അവകാശപ്പെട്ടു. ഇറാൻ്റെയും ലെബനൻ്റെയും ഭീഷണികൾക്കിടയിലാണ് ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാനിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ സംഘർഷം ഉച്ചസ്ഥായിയിലാണ്.

ഹനിയയുടെ മരണത്തിന് ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 31 ന് തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിൽ പ്രകോപിതരായ ഇറാൻ ഇസ്രായേലിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇറാൻ്റെ ഭീഷണിയെ അവഗണിച്ച് ഇസ്രായേൽ ഹിസ്ബുള്ളയുടെ പല താവളങ്ങളും തകർക്കുകയാണ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226607/israel-intensifies-attacks-on-hezbollah)