---
title: "തളിപ്പറമ്പിൽ എസ്ക്സൈസ്  പരിശോധനയിൽ വിദേശ മദ്യം പിടികൂടി"
english_title: "Ecciseraidatthaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226622/ecciseraidatthaliparamba"
published_at: "2024-08-08T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b494e0b67ef_1000016979.jpg"
keywords: []
---

# തളിപ്പറമ്പിൽ എസ്ക്സൈസ്  പരിശോധനയിൽ വിദേശ മദ്യം പിടികൂടി

> **Lead Summary:** തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ എസ്ക്സൈസ് നടത്തിയ പരിശോധനയിൽ വിദേശ മദ്യം പിടികൂടി. കാഞ്ഞിരങ്ങാട് കുമ്മായചൂളയിലെ റോബി, പശ്ചിമ ബംഗാൾ സ്വദേശി വിശ്വനാഥ് മുണ്ട എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കാര്യമ്പലത്ത് വെച്ച് 8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെടുത്തത്. KL 59 X 7395 TVS സ്കൂട്ടറിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന കുമ്മായചൂളയിലെ റോബിയുടെ പേരിൽ കേസ് എടുത്ത് അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ എസ്ക്സൈസ് നടത്തിയ പരിശോധനയിൽ വിദേശ മദ്യം പിടികൂടി. കാഞ്ഞിരങ്ങാട് കുമ്മായചൂളയിലെ റോബി, പശ്ചിമ ബംഗാൾ സ്വദേശി വിശ്വനാഥ് മുണ്ട എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കാര്യമ്പലത്ത് വെച്ച് 8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെടുത്തത്. KL 59 X 7395 TVS സ്കൂട്ടറിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന കുമ്മായചൂളയിലെ റോബിയുടെ പേരിൽ കേസ് എടുത്ത് അറസ്റ്റ് ചെയ്തു.

 അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ രാജേഷ്, രാജീവൻ പച്ചക്കൂട്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി. വി വിജിത്ത്, എം കലേഷ്, എക്സൈസ് ഡ്രൈവർ സി വി അനിൽ കുമാർ എന്നിവർ  സംഘത്തിൽ ഉണ്ടായിരുന്നു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് ടൗണിൽ വെച്ച് 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് പശ്ചിമ ബംഗാളിലെ പർഗാന സൗത്ത് ജില്ലയിലെ വിശ്വനാഥ് മുണ്ടയുടെ പേരിൽ അബ്കാരി കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

 അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ എം വി അഷ്‌റഫ്‌, വി.,രാജീവൻ പച്ചക്കൂട്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി വി വിജിത്ത്, എം കലേഷ് , എക്സൈസ് ഡ്രൈവർ സി വി അനിൽ കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226622/ecciseraidatthaliparamba)