---
title: "ശാന്തിഗിരി കൈലാസംപടിയിലെ ജനങ്ങളുടെ പ്രശ്നം സർക്കാറിനെ അറിയിക്കുമെന്ന് അഖിലേന്ത്യാ കിസാൻസഭ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226676/kelakam"
published_at: "2024-08-08T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4d38048261_IMG-20240808-WA0039.jpg"
keywords: []
---

# ശാന്തിഗിരി കൈലാസംപടിയിലെ ജനങ്ങളുടെ പ്രശ്നം സർക്കാറിനെ അറിയിക്കുമെന്ന് അഖിലേന്ത്യാ കിസാൻസഭ

> **Lead Summary:** **കേളകം**: അടക്കാത്തോട് കൈലാസംപടിയിൽ ഭൂമിയിൽ വിള്ളൽ സംഭവിച്ചതിനെ തുടർന്ന് അപകട ഭീഷണിയിലായ കുടുംബങ്ങളെ ശാശ്വതമായി പുനരധിവസിപ്പിക്കാനും മതിയായ നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള നടപടി വേഗത്തിലാക്കാനും അടിയന്തര നടപടി വേണമെന്ന് അഖിലേന്ത്യാ കിസാൻസഭ ആവശ്യപ്പെട്ടു. വിള്ളൽ പ്രതിഭാസം സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധന കാര്യക്ഷമമായി നടത്തണമെന്നും പ്രദേശം സന്ദർശിച്ച കിസാൻസഭാ നേതാക്കൾ ആവശ്യപ്പെട്ടു.

## Article Content

**കേളകം**: അടക്കാത്തോട് കൈലാസംപടിയിൽ ഭൂമിയിൽ വിള്ളൽ സംഭവിച്ചതിനെ തുടർന്ന് അപകട ഭീഷണിയിലായ കുടുംബങ്ങളെ ശാശ്വതമായി പുനരധിവസിപ്പിക്കാനും മതിയായ നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള നടപടി വേഗത്തിലാക്കാനും അടിയന്തര നടപടി വേണമെന്ന് അഖിലേന്ത്യാ കിസാൻസഭ ആവശ്യപ്പെട്ടു. വിള്ളൽ പ്രതിഭാസം സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധന കാര്യക്ഷമമായി നടത്തണമെന്നും പ്രദേശം സന്ദർശിച്ച കിസാൻസഭാ നേതാക്കൾ ആവശ്യപ്പെട്ടു.

വിഷയം റവന്യു - കൃഷി മന്ത്രിമാരുടെയും സർക്കാറിന്റെയും ശ്രദ്ധയിൽ പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ, ജില്ലാ സെക്രട്ടറി സി. പി ഷൈജൻ, ജില്ലാ ജോ. സെക്രട്ടറിമാരായ കെ സി അജിത്ത് കുമാർ,കണ്ണാടിയൻ ഭാസ്കരൻ, പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജോഷി തോമസ്, ജോൺ പടിഞാലിൽ,മോഹനൻ പാലപ്പിള്ളിൽ, ബാബു മുണ്ടൂർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226676/kelakam)