---
title: "അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226728/vacancy"
published_at: "2024-08-09T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b56c712cec8_download_(1).png"
keywords: []
---

# അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒഴിവ്

> **Lead Summary:** **കണ്ണൂർ** :സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോം, കണ്ണൂർ ലുനാറ്റിക്ക് പ്രിസണേഴ്സിനെ നിരീക്ഷിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ ഒഴിവിലേക്ക് താൽപര്യമുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** :സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോം, കണ്ണൂർ ലുനാറ്റിക്ക് പ്രിസണേഴ്സിനെ നിരീക്ഷിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ ഒഴിവിലേക്ക് താൽപര്യമുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

55 വയസ്സ് പൂർത്തിയാകാത്തതും, എസ് എസ് എൽ സി പാസായതും ഷെയ്പ്പ് 1 വിഭാഗത്തിൽ പെട്ടതുമായ വിമുക്തഭടൻമാർ കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻകാർഡിന്റെ പകർപ്പും, വിമുക്തഭട തിരിച്ചറിയൽകാർഡിന്റെ പകർപ്പും സഹിതം ആഗസ്റ്റ് 14 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ 0497 2700069.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226728/vacancy)