---
title: "കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് കെ സുധാകരനും അഡ്വ.സജീവ് ജോസഫും "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226797/kannur"
published_at: "2024-08-09T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5b1b01824b_IMG-20240809-WA0025.jpg"
keywords: []
---

# കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് കെ സുധാകരനും അഡ്വ.സജീവ് ജോസഫും 

> **Lead Summary:**  **കണ്ണൂർ:** കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ എം പി യും എം എൽ എ അഡ്വ.സജീവ് ജോസഫും. കൂടുതൽ റോഡുകളും പാലങ്ങളും കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തണമെന്ന് കെ.സുധാകരന്‍ എംപി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടു.

## Article Content

 **കണ്ണൂർ:** കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ എം പി യും എം എൽ എ അഡ്വ.സജീവ് ജോസഫും. കൂടുതൽ റോഡുകളും പാലങ്ങളും കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തണമെന്ന് കെ.സുധാകരന്‍ എംപി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടു.

ദേശിയപാത വികസനവുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന റോഡുകളിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും കൂടിക്കാഴ്ചയിൽ കെ സുധാകരൻ ആവശ്യപ്പെട്ടു. അഡ്വ. സജീവ് ജോസഫ് എം എൽ എയും കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കെ സുധാകരനോടൊപ്പം ഉണ്ടായിരുന്നു. കണ്ണൂരിലെ എന്‍എച്ച് 66ന്റെ പാതാവികസനം നടക്കുന്ന പ്രധാന ചെയിനേജ് ഏരിയകളിലുടനീളം അടിപ്പാതകള്‍, കാല്‍നട പാതകള്‍, സബ്വേകള്‍ എന്നിവ അടിയന്തരമായി നിര്‍മിക്കണം. ഇതോടൊപ്പം പ്രധാന റോഡുകളും പാലങ്ങളും കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും സുധാകരന്‍ സമര്‍പ്പിച്ചു. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളും ഇതോടൊപ്പം ഉണ്ട്. ഇക്കാര്യം ഗൗരവമായി ഉയർത്താനാണ് എം പി യോടൊപ്പം എത്തിയതെന്ന് അഡ്വ. സജീവ് ജോസഫ് എം എൽ എ അറിയിച്ചു. ഇരിക്കൂർ മണ്ഡലത്തിൽ നിരവധി റോഡുകൾ നവീകരിക്കാനുണ്ട്. എട്ടോളം പാലങ്ങൾ നിർമ്മിക്കാനുണ്ടെന്നും എം എൽ എ പറഞ്ഞു. കെ സുധാകരൻ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഗഡ്കരി പ്രതികരിച്ചു. കണ്ണൂരിലെ പിന്നോക്ക മേഖലകളില്‍ അതിശോചനാവസ്ഥയിലുള്ള റോഡുകൾ കേന്ദ്ര റോഡ് ഫണ്ടില്‍ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ഗഡ്കരി സമ്മതിച്ചതായും വളരെ പോസിറ്റീവായ മറുപടിയാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അഡ്വ. സജീവ് ജോസഫ് പറയുന്നു. മന്ത്രി ഗഡ്കരിയുമായുള്ള ചര്‍ച്ചകള്‍ക്ക് പുറമേ, സൗത്ത് സോണ്‍ ഡയറക്ടര്‍ ജനറല്‍ ബി.കെ. സിന്‍ഹ, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ചീഫ് ജനറല്‍ മാനേജര്‍ ബ്ലാ എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തി. നിര്‍ദ്ദിഷ്ട അടിസ്ഥാന സൗകര്യ പദ്ധതികള്‍ കണ്ണൂരിന്റഎ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226797/kannur)