---
title: "റിപ്പബ്ലിക് ദിനാഘോഷം:  മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സല്യൂട്ട് സ്വീകരിക്കും"
english_title: "Republic day celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22688/republic-day-celebration"
published_at: "2022-01-26T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0a7dcd3f4a_images - 2022-01-26T071556.923.jpeg"
keywords: []
---

# റിപ്പബ്ലിക് ദിനാഘോഷം:  മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സല്യൂട്ട് സ്വീകരിക്കും

> **Lead Summary:** ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷവും സെറിമോണിയല്‍ പരേഡും ജനുവരി 26ന് കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടത്തും. തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.30ന് ചടങ്ങുകള്‍ ആരംഭിക്കും. ഒമ്പത് മണിക്ക് മന്ത്രി പതാക ഉയര്‍ത്തും. തുടര്‍ന്ന് അദ്ദേഹം സല്യൂട്ട് സ്വീകരിച്ച് സംസാരിക്കും.

## Article Content

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷവും സെറിമോണിയല്‍ പരേഡും ജനുവരി 26ന് കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടത്തും. തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.30ന് ചടങ്ങുകള്‍ ആരംഭിക്കും. ഒമ്പത് മണിക്ക് മന്ത്രി പതാക ഉയര്‍ത്തും. തുടര്‍ന്ന് അദ്ദേഹം സല്യൂട്ട് സ്വീകരിച്ച് സംസാരിക്കും.

  മുതിര്‍ന്ന പൗരന്‍മാരെയും ഉദ്യോഗസ്ഥരെയും പരിപാടിയില്‍ പങ്കെടുപ്പിക്കില്ല. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പാസ് നല്‍കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിപാടി കാണാന്‍ സൗകര്യം ഉണ്ടാവില്ല. പൊലീസ്, എക്സൈസ്, വനം, ജയില്‍ യൂനിറ്റുകളാണ് പരേഡില്‍ പങ്കെടുക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22688/republic-day-celebration)