---
title: "ചെറുപുഴയിൽ പോസ്റ്റ് ഓഫീസിന് കെട്ടിടം പണി ഉടൻ ആരംഭിക്കും"
english_title: "Postofficeworkstart"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226885/postofficeworkstart"
published_at: "2024-08-09T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5dbb0ea9b8_1000017163.jpg"
keywords: []
---

# ചെറുപുഴയിൽ പോസ്റ്റ് ഓഫീസിന് കെട്ടിടം പണി ഉടൻ ആരംഭിക്കും

> **Lead Summary:** **ചെറുപുഴ :** ചെറുപുഴയിൽ പോസ്റ്റ് ഓഫീസിന് കെട്ടിടം പണി ഉടൻ ആരംഭിക്കും. ഇത് സംബന്ധിച്ച പരിശോധനകൾക്കായി സിവിൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അമിത്കുമാറിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പതിറ്റാണ്ടുകൾക്ക് മുൻപ് ചെറുപുഴ സബ് പോസ്റ്റ് ഓഫീസിന് കെട്ടിടം നിർമ്മിക്കുവാൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് വില കൊടുത്തു വാങ്ങിയതാണീ 35 സെൻ്റ് സ്ഥലം. എന്നാൽ കെട്ടിടം പണി മാത്രം നടന്നില്ല.

## Article Content

**ചെറുപുഴ :** ചെറുപുഴയിൽ പോസ്റ്റ് ഓഫീസിന് കെട്ടിടം പണി ഉടൻ ആരംഭിക്കും. ഇത് സംബന്ധിച്ച പരിശോധനകൾക്കായി സിവിൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അമിത്കുമാറിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പതിറ്റാണ്ടുകൾക്ക് മുൻപ് ചെറുപുഴ സബ് പോസ്റ്റ് ഓഫീസിന് കെട്ടിടം നിർമ്മിക്കുവാൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് വില കൊടുത്തു വാങ്ങിയതാണീ 35 സെൻ്റ് സ്ഥലം. എന്നാൽ കെട്ടിടം പണി മാത്രം നടന്നില്ല.

ചെറുപുഴ ടൗണിൻ്റെ ഹൃദയ ഭാഗത്ത് കാടുപിടിച്ച് കിടക്കുകയായിരുന്നു സ്ഥലം. കേന്ദ്ര ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന് നിരവധി തവണ നൽകിയ നിവേദനത്തെ തുടർന്ന് 2024 ഓഗസ്റ്റ് ഒന്നിന് കോഴിക്കോടുള്ള ഹാസ് കോൺ കൺസ്ട്രക്ഷൻ കമ്പനിയുമായി കരാർ ഉറപ്പിച്ചുവെന്നും 12 മാസത്തിനകം പണി പൂർത്തിയാക്കുമെന്നും പ്രാദേശിക ബിജെപി നേതാക്കളെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങളും മറ്റും കേന്ദ്രമന്ത്രി തലത്തിൽ വരെ നടത്തിയിരുന്നു. കെട്ടിടത്തിൻ്റെ പ്ലാൻ തയ്യാറായിക്കഴിഞ്ഞു.

ഉടൻ തന്നെ കെട്ടിടം നിർമ്മിക്കേണ്ട സ്ഥലത്തെ മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പിന് അപേക്ഷ നൽകും. മരങ്ങൾ മുറിച്ച് മാറ്റി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കും. എക്സിക്യൂട്ടീവ് എഞ്ചിനീയർക്കൊപ്പം അസിസ്റ്റൻ്റ് എഞ്ചിനീയർ വി.സി. റിഷാന്ത്, ജെ.ഐ. കെ.പി. ശ്രീജ എന്നിവരുമുണ്ടായിരുന്നു. ഒന്നര കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226885/postofficeworkstart)