---
title: "പൊതുതിരഞ്ഞെടുപ്പിന്റെ പ്രതീതി ഉയർത്തി കണ്ണൂർ ഇരിങ്ങൽ യു.പി. സ്കൂൾ തിരഞ്ഞെടുപ്പ് "
english_title: "Schoolelection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226907/schoolelection"
published_at: "2024-08-09T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5e63743970_1000017185.jpg"
keywords: []
---

# പൊതുതിരഞ്ഞെടുപ്പിന്റെ പ്രതീതി ഉയർത്തി കണ്ണൂർ ഇരിങ്ങൽ യു.പി. സ്കൂൾ തിരഞ്ഞെടുപ്പ് 

> **Lead Summary:** **കണ്ണൂർ : **പൊതുതിരഞ്ഞെടുപ്പിന്റെ പ്രതീതി ഉയർത്തി കണ്ണൂർ ഇരിങ്ങൽ യു.പി. സ്കൂൾ തിരഞ്ഞെടുപ്പ്. 2024-25 വർഷത്തേക്കുള്ള സ്കൂൾ ലീഡർ/ഡെപ്യൂട്ടി ലീഡർ തിരഞ്ഞെടുപ്പാണ് തികച്ചും ജനാധിപത്യ രീതിയിൽ സ്കൂളിൽ നടന്നത് IT സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സ്കൂളിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇലക്ഷനിൽ കുട്ടികൾ തന്നെ പോളിംങ്ങ് ഉദ്യോഗസ്ഥരായിമാറിയത് ഏറെ കൗതുകം ഉണർത്തി. വോട്ടവകാശം രേഖപ്പെടുത്തുന്നതിൽ കുട്ടികൾ കാണിച്ച ഉൽസാഹവും ആവേശവും വേറിട്ട കാഴ്ചയായി മാറി.

## Article Content

**കണ്ണൂർ : **പൊതുതിരഞ്ഞെടുപ്പിന്റെ പ്രതീതി ഉയർത്തി കണ്ണൂർ ഇരിങ്ങൽ യു.പി. സ്കൂൾ തിരഞ്ഞെടുപ്പ്. 2024-25 വർഷത്തേക്കുള്ള സ്കൂൾ ലീഡർ/ഡെപ്യൂട്ടി ലീഡർ തിരഞ്ഞെടുപ്പാണ് തികച്ചും ജനാധിപത്യ രീതിയിൽ സ്കൂളിൽ നടന്നത് IT സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സ്കൂളിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇലക്ഷനിൽ കുട്ടികൾ തന്നെ പോളിംങ്ങ് ഉദ്യോഗസ്ഥരായിമാറിയത് ഏറെ കൗതുകം ഉണർത്തി. വോട്ടവകാശം രേഖപ്പെടുത്തുന്നതിൽ കുട്ടികൾ കാണിച്ച ഉൽസാഹവും ആവേശവും വേറിട്ട കാഴ്ചയായി മാറി.

വോട്ടെടുപ്പിന് ശേഷം സ്കൂൾ ലീഡറായി ശ്രീലക്ഷ്മി കെ. യും ഡെപ്യൂട്ടി ലീഡറായി ആഗ്നെയ് വിഷ്ണുവും തെരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഇ എം ലത , സ്റ്റാഫ് സെക്രട്ടറി കെ.എം സുജിത്ത് , ഇ.കെ രമേശൻ, ടി.ടിരൂപേഷ് , ശ്യാം കൃഷ്ണൻ, എം.സി നിഖിൽ എന്നിവർ നേതൃത്ത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226907/schoolelection)