---
title: "നാഗസാക്കിദിനത്തിൽ ലോക സമാധാന വൃക്ഷത്തണലൊരുക്കി പയ്യാവൂർ ചാമക്കാൽ ജി എൽ പി സ്കൂൾ "
english_title: "Nagasakkidaycelebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226910/nagasakkidaycelebration"
published_at: "2024-08-09T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5e9c5187b2_1000017192.jpg"
keywords: []
---

# നാഗസാക്കിദിനത്തിൽ ലോക സമാധാന വൃക്ഷത്തണലൊരുക്കി പയ്യാവൂർ ചാമക്കാൽ ജി എൽ പി സ്കൂൾ 

> **Lead Summary:** **പയ്യാവൂർ : **നാഗസാക്കിദിനത്തിൽ ലോക സമാധാന വൃക്ഷത്തണലൊരുക്കി പയ്യാവൂർ ചാമക്കാൽ ജി എൽ പി സ്കൂൾ. നാഗസാക്കി ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ ചിന്തകൾ ഉയർത്തി കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ മുറ്റത്ത് ലോക സമാധാന വൃക്ഷത്തണലൊരുക്കി.

## Article Content

**പയ്യാവൂർ : **നാഗസാക്കിദിനത്തിൽ ലോക സമാധാന വൃക്ഷത്തണലൊരുക്കി പയ്യാവൂർ ചാമക്കാൽ ജി എൽ പി സ്കൂൾ. നാഗസാക്കി ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ ചിന്തകൾ ഉയർത്തി കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ മുറ്റത്ത് ലോക സമാധാന വൃക്ഷത്തണലൊരുക്കി.

സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രത്യേക അസംബ്ലി എന്നിവ അനുബന്ധമായി സംഘടിപ്പിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ഇ.പി ജയപ്രകാശ്, കെ എ ആൻസി , ടി.ദീപ, ജോസ്മി ജോസ്, എം ടി മധുസൂദനൻ ,കെ രജനി ,എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226910/nagasakkidaycelebration)