---
title: "പ്രമുഖ സ്ഥാപനങ്ങളില്‍ ഒഴിവുകളിലേക്ക് അഭിമുഖം"
english_title: "Apply vacancies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22694/apply-vacancies"
published_at: "2022-01-26T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0b1ed299ea_images - 2022-01-26T075853.590.jpeg"
keywords: []
---

# പ്രമുഖ സ്ഥാപനങ്ങളില്‍ ഒഴിവുകളിലേക്ക് അഭിമുഖം

> **Lead Summary:** ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 28 വെള്ളി രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും.

## Article Content

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 28 വെള്ളി രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും.

മാസ്റ്റര്‍ ടെക്‌നിഷ്യന്‍, സെയില്‍സ് കണ്‍സല്‍ട്ടന്റ്, ഡയഗ്‌നോസ്റ്റിക് ടെക്‌നിഷ്യന്‍, സ്‌പെയര്‍ പാര്‍ട്‌സ് അസിസ്റ്റന്റ്, എഎസ്പി ഡോട്ട് നെറ്റ് ഡെവലപ്പര്‍, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍, ഇന്‍ഷുറന്‍സ് മാനേജര്‍, ടെലി കോളര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

യോഗ്യത: ഡിഗ്രി/ ഡിപ്ലോമ/ ഐ ടി ഐ മെക്കാനിക്കല്‍, ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി, പ്ലസ്ടു, ഐ ടി/ എംസിഎ/ ബിസിഎ/ ബിഎസ്‌സി/ എംഎസ്‌സി/ ബിടെക്ക്/ എംടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ്.

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് ഹാജരാക്കി ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610, 6282942066.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22694/apply-vacancies)