---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയുമായി തമിഴ് നടിമാർ  "
english_title: "Tamil actresses donate Rs 1 crore to CM's Distress Relief Fund "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226941/tamil-actresses-donate-rs-1-crore-to-cms-distress-relief-fund"
published_at: "2024-08-09T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b60a3d3e1f2_lissi.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയുമായി തമിഴ് നടിമാർ  

> **Lead Summary:**  തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നടിമാരായ സുഹാസിനി, മീന, ഖുശ്ബു, ലിസി തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ ഒരു കോടി രൂപയാണ് സംഭാവനയായി നല്‍കിയത്. തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് ഇവര്‍ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

## Article Content

 തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നടിമാരായ സുഹാസിനി, മീന, ഖുശ്ബു, ലിസി തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ ഒരു കോടി രൂപയാണ് സംഭാവനയായി നല്‍കിയത്. തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് ഇവര്‍ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

രാജ് കുമാർ സേതുപതി, സുഹാസിനി, ലിസി, ഖുശ്ബു, മീന എന്നിവര്‍ ചേര്‍ന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226941/tamil-actresses-donate-rs-1-crore-to-cms-distress-relief-fund)