---
title: "പുലികളിയും കുമ്മാട്ടികളിയും ഇത്തവണ വേണ്ടെന്ന് വച്ച് തൃശൂർ കോർപറേഷൻ"
english_title: "Thrissur Corporation Cancels Pulikali And Kummatti Kali  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226948/thrissur-corporation-cancels-pulikali-and-kummatti-kali"
published_at: "2024-08-09T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പുലികളിയും കുമ്മാട്ടികളിയും ഇത്തവണ വേണ്ടെന്ന് വച്ച് തൃശൂർ കോർപറേഷൻ

> **Lead Summary:**  തൃശൂർ: ഏറെ പ്രശസ്തമായ തൃശ്ശൂരിന്റെ സ്വന്തം പുലികളി ഈവർഷത്തെ ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തേണ്ടെന്ന് തീരുമാനം. വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിലാണ് തൃശൂർ കോർപറേഷന്റെ സർവകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള കുമ്മാട്ടിയും വേണ്ടെന്നുവച്ചിട്ടുണ്ട്. സെപ്റ്റംബർ 18ന് ആയിരുന്നു പുലിക്കളി നിശ്ചയിച്ചിരുന്നത്. 11 സംഘങ്ങൾ ഇതിനായി റജിസ്റ്റർ ചെയ്തിരുന്നു. സെപ്റ്റംബര്‍ 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളി നടക്കേണ്ടിയിരുന്നത്.

## Article Content

 തൃശൂർ: ഏറെ പ്രശസ്തമായ തൃശ്ശൂരിന്റെ സ്വന്തം പുലികളി ഈവർഷത്തെ ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തേണ്ടെന്ന് തീരുമാനം. വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിലാണ് തൃശൂർ കോർപറേഷന്റെ സർവകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള കുമ്മാട്ടിയും വേണ്ടെന്നുവച്ചിട്ടുണ്ട്. സെപ്റ്റംബർ 18ന് ആയിരുന്നു പുലിക്കളി നിശ്ചയിച്ചിരുന്നത്. 11 സംഘങ്ങൾ ഇതിനായി റജിസ്റ്റർ ചെയ്തിരുന്നു. സെപ്റ്റംബര്‍ 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളി നടക്കേണ്ടിയിരുന്നത്.

പുലികളിക്കും കുമ്മാട്ടിക്കളിയ്ക്കുമുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. വര്‍ഷംതോറും നടക്കാറുള്ള പുലിക്കളി കാണാനായി വിവിധയിടങ്ങളില്‍ നിന്നുള്ള പതിനായിരങ്ങളാണ് എത്താറുള്ളത്. തൃശൂര്‍ റൗണ്ടിലാണ് പുലിക്കളി നടക്കാറുള്ളത്. തൃശൂര്‍ കോര്‍പ്പറേഷന്‍ എല്ലാ ഓണാഘോഷങ്ങളും ഒഴിവാക്കിയതായാണ് അറിയിക്കുന്നത്.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226948/thrissur-corporation-cancels-pulikali-and-kummatti-kali)