കൂത്തുപറമ്പ് : ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് പി സി പോക്കു ഹാജി പതാക ഉയർത്തി.
ജനറൽ സെക്രട്ടറി എം പി പ്രകാശൻ, ട്രഷറർ എടി അബ്ദുൾ അസീസ്, കെ പി നൗഷാദ്, കെ അബ്ദുൾ അസീസ്, എ ഒ അഹമ്മദ് കുട്ടി, ഈ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
Vyaparidinam