ചുങ്കക്കുന്ന് : ലോക മനസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി.
ലോകത്തിൻറെ വിവിധ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ ദിനാചരണം വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ ചിന്തകളുടെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കാൻ അവസരം നൽകി. ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ അധ്യാപിക എൻ ജെ സജിഷ എന്നിവർ സംസാരിച്ചു.
Hiroshimaday