---
title: "പണിതിട്ടും പണിതിട്ടും പണിതീരാതെ ആറളം ഫാം - ഓടം തോട് പാലം"
english_title: "Aralam Farm - Odam Thod Bridge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22727/Aralam-Farm-Odam-Thod-Bridge"
published_at: "2022-01-26T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0e5c640b2c_Picsart_22-01-26_11-39-38-495.jpg"
keywords: []
---

# പണിതിട്ടും പണിതിട്ടും പണിതീരാതെ ആറളം ഫാം - ഓടം തോട് പാലം

> **Lead Summary:** കാലവർഷത്തിന് മുമ്പെങ്കിലും പാലം നിർമ്മാണം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിർമ്മാണം തുടങ്ങി മൂന്ന് വർഷം പിന്നിടുമ്പോഴും പാലം എന്ന് ഗതാഗതയോഗ്യമാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം ബാക്കി.തുടക്കത്തിൽ ഉണ്ടായിരുന്ന ആവേശം ഇന്ന് കരാറുകാർക്കില്ലെന്ന് നാട്ടുകാർ പറയുന്നു.

## Article Content

കാലവർഷത്തിന് മുമ്പെങ്കിലും പാലം നിർമ്മാണം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിർമ്മാണം തുടങ്ങി മൂന്ന് വർഷം പിന്നിടുമ്പോഴും പാലം എന്ന് ഗതാഗതയോഗ്യമാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം ബാക്കി.തുടക്കത്തിൽ ഉണ്ടായിരുന്ന ആവേശം ഇന്ന് കരാറുകാർക്കില്ലെന്ന് നാട്ടുകാർ പറയുന്നു.

ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ ന​ബാ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന 42.68 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് 5.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ ഓ​ട​ന്‍​തോ​ടി​ല്‍ കോ​ണ്‍​ക്രീ​റ്റ് പാ​ലം പ​ണി​യു​ന്ന​ത്. കി​റ്റ്‌​കോ​യ്ക്കാ​ണ് ചു​മ​ത​ല 2019ഫെ​ബ്രു​വ​രി അ​വ​സാ​ന​മാ​ണ് പ​ണിതു​ട​ങ്ങി​യ​ത്.

പ​തി​റ്റാ​ണ്ടു​ക​ളോ​ളം തൂ​ക്കു​പാ​ല​വും പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ പ​ണി​ത ച​പ്പാ​ത്തും വ​ഴി​യാ​യി​രു​ന്നു ഇ​വി​ടെ ജ​നം മ​റു​ക​ര താ​ണ്ടി​യി​രു​ന്ന​ത്. ഈ ​ദു​രി​ത​ങ്ങ​ള്‍​ക്കാ​ണ് അ​റു​തി​യാ​വു​ന്ന​തിനാണ് ഓടംതോടിൽ പാലം അനുവദിച്ചത് .എന്നാൽ നിർമ്മാണം പൂർത്തിയാവാത്തത് പ്രദേശവാസികൾക്കൊപ്പം ,വിനോദ സഞ്ചാരികൾക്കും ദുരിതമായി. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യു​ടെ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫാ​മി​നെ​യും ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​നെ​യും ഏ​റ്റ​വും കു​റ​ഞ്ഞ ദൂ​ര​ത്തി​ല്‍ കോ​ര്‍​ത്തി​ണ​ക്കു​ന്ന ഈ ​പാ​ലം അ​നു​വ​ദി​ച്ച​ത്.

128 മീ​റ്റ​ര്‍ നീ​ള​മു​ള്ള പാ​ലം 32 മീ​റ്റ​റി​ന്‍റെ നാല് സ്പാ​നു​ക​ളാ​യാ​ണ് പ​ണി. 11.05 മീ​റ്റ​റാ​ണ് വീ​തി. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു പു​റ​മെ ഇ​രു​വ​ശ​ത്തും 1.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ന​ട​പ്പാ​ത പ്ര​ത്യേ​ക​മാ​യും നിർമ്മിക്കാനാണ് പദ്ധതി.പാലത്തിൻ്റെ പ്രധാന നിർമ്മാണജോലികൾ പൂർത്തിയായെങ്കിലും സമീപനറോഡുകളിനിയും നിർമ്മിച്ച് അന്തിമഘട്ട ജോലികൾ ആരംഭിച്ചിട്ടില്ല. അടുത്ത കാലവർഷത്തിന് മുമ്പെങ്കിലും പാലം നിർമ്മാണം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22727/Aralam-Farm-Odam-Thod-Bridge)