കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതത്തിലായിട്ടുള്ള ആളുകൾ ക്യാമ്പിൽ നിന്നും വാടകവീടുകളിലേക്ക് താമസം മാറിപ്പോകുന്ന മുറക്ക് അവരുടെ പാചകവാതക സിലിണ്ടർ കണക്ഷൻ പുനസ്ഥാപിച്ച് നൽകണമെന്ന് യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ വാടക വീടുകളിലേക്ക് മാറിപ്പോകുന്നവർ ഗ്യാസ് ഏജൻസിയെ ബന്ധപ്പെട്ടപ്പോൾ അവർക്ക് പുനസ്ഥാപിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം കമ്പനിയിൽ നിന്നും വന്നിട്ടില്ല എന്നാണ് അറിയിക്കുന്നത്.
പ്രസ്തുത ഉപഭോക്താക്കളോട് ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെടുന്നതിനുള്ള നിർദ്ദേശമാണ് അവർ നൽകുന്നത് ജില്ലാ സപ്ലൈ ഓഫീസ് മുഖേന 59 സിലിണ്ടർ ശേഖരിച്ചുകൊണ്ട് ബന്ധപ്പെട്ട കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. തീരുമാനം കമ്പനിയിൽ നിന്നും ലഭ്യമായിട്ടില്ല എന്നാണ് അറിയിച്ചിട്ടുള്ളത്. അടിയന്തരമായി ഈ ദുരിതബാധിത മേഖലയിലെ ജനങ്ങൾക്ക് വാടകവീടുകളിലേക്ക് മാറുമ്പോൾ ഗ്യാസ് കണക്ഷൻ പുനസ്ഥാപിച്ച് നൽകുന്നതിനും പുതിയ സിലിണ്ടർ അനുവദിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സാങ്കേതികത്വം പറഞ്ഞുകൊണ്ട് ജനങ്ങളുടെ ന്യായമായ ആവശ്യത്തെ നിരാകരിക്കാരിക്കരുതെന്നും ജില്ലാ പ്രസിഡൻ്റ് എം.പി നവാസ്, ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ എന്നിവർ പറഞ്ഞു.
LPG cylinders should be restored and provided to the affected people: Muslim Youth League