---
title: "നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടി; യുവാക്കൾ അറസ്റ്റിൽ "
english_title: "Newborn killed and buried; Youth arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227361/newborn-killed-and-buried-youth-arrested"
published_at: "2024-08-11T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b859ba4cc63_arrest_(1).jpg"
keywords: []
---

# നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടി; യുവാക്കൾ അറസ്റ്റിൽ 

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി റിപ്പോർട്ടുകൾ. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫ് അശോക് ജോസഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പൂച്ചക്കല്‍ സ്വദേശിനിയായ പെണ്‍സുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പ്രതികള്‍ മറവു ചെയ്തത്.

## Article Content

ആലപ്പുഴ: ആലപ്പുഴ തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി റിപ്പോർട്ടുകൾ. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫ് അശോക് ജോസഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പൂച്ചക്കല്‍ സ്വദേശിനിയായ പെണ്‍സുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പ്രതികള്‍ മറവു ചെയ്തത്.

ഓഗസ്റ്റ് ഏഴാം തീയതി വീട്ടില്‍ വച്ച് പ്രസവിച്ച യുവതി, കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വയറുവേദനയെ തുടര്‍ന്ന് യുവതി പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകൂ എന്നറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്.

കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലില്‍ നല്‍കാനായി ഏല്‍പ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227361/newborn-killed-and-buried-youth-arrested)