---
title: "മുണ്ടക്കൈയിൽ ജനകീയ തിരച്ചിലിനിടയിൽ വിങ്ങിപ്പൊട്ടി മന്ത്രി എ.കെ.ശശീന്ദ്രൻ"
english_title: "ak shaseendran minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227362/ak-shaseendran-minister"
published_at: "2024-08-11T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b85cd3ea9fd_WhatsApp_Image_2024-08-11_at_12.10.02.jpeg"
keywords: []
---

# മുണ്ടക്കൈയിൽ ജനകീയ തിരച്ചിലിനിടയിൽ വിങ്ങിപ്പൊട്ടി മന്ത്രി എ.കെ.ശശീന്ദ്രൻ

> **Lead Summary:**  വയനാട്: ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തിരച്ചിലിൽ മന്ത്രി എ.കെ.ശശീന്ദ്രനും പങ്കാളിയായി. ഉരുൾപൊട്ടലിൽ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി ദുരന്തഭൂമിയിൽ പൊട്ടിക്കരഞ്ഞു. ഇത്തരം കാഴ്ചകൾ കാണാനുള്ള യോഗമാണല്ലോ ഉണ്ടായതെന്നു പറഞ്ഞാണ് അദ്ദേഹം കരഞ്ഞത്. കുട്ടിയോട് എന്തുസമാധാനം പറയുമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലിൽ കാണാതായ നാസറിനെ തിരഞ്ഞ് മകനും തിരച്ചിലിൽ പങ്കാളിയായിരുന്നു. ഈ കുട്ടിയെ ചേർ‌ത്തുപിടിച്ചാണ് മന്ത്രി വികാരാധീനനായത്. കുട്ടിയുടെ മുന്നിൽ മന്ത്രി കൈകൂപ്പി നിന്നു.

## Article Content

 വയനാട്: ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തിരച്ചിലിൽ മന്ത്രി എ.കെ.ശശീന്ദ്രനും പങ്കാളിയായി. ഉരുൾപൊട്ടലിൽ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി ദുരന്തഭൂമിയിൽ പൊട്ടിക്കരഞ്ഞു. ഇത്തരം കാഴ്ചകൾ കാണാനുള്ള യോഗമാണല്ലോ ഉണ്ടായതെന്നു പറഞ്ഞാണ് അദ്ദേഹം കരഞ്ഞത്. കുട്ടിയോട് എന്തുസമാധാനം പറയുമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലിൽ കാണാതായ നാസറിനെ തിരഞ്ഞ് മകനും തിരച്ചിലിൽ പങ്കാളിയായിരുന്നു. ഈ കുട്ടിയെ ചേർ‌ത്തുപിടിച്ചാണ് മന്ത്രി വികാരാധീനനായത്. കുട്ടിയുടെ മുന്നിൽ മന്ത്രി കൈകൂപ്പി നിന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227362/ak-shaseendran-minister)