കണ്ണൂർ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും തന്മുദ്ര ജില്ലാതല പരിശീലനവും ആഗസ്റ്റ് 12ന് രാവിലെ 9.30 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്യും. ഭാരതത്തെ ലഹരി വിമുക്തമാക്കാനുള്ള കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ നശാ മുക്ത് ഭാരത് അഭിയാൻ (എൻ എം ബി എ) എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണൂർ കോർപ്പറേഷൻ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി ഷമീമ ടീച്ചർ അധ്യക്ഷത വഹിക്കും.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി എൽ ഷിബു ലഹരി വിരുദ്ധ സന്ദേശം നൽകും. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു, എൻ എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ വി ഷിജിത്, എൻ എം ബി എ ജില്ലാ നോഡൽ ഓഫീസർ പി കെ നാസർ എന്നിവർ സംസാരിക്കും.
say no to drugs