---
title: "തൃശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു"
english_title: "Deathbyplayingfootball"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227413/deathbyplayingfootball"
published_at: "2024-08-11T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8881b90363_1000017578.jpg"
keywords: []
---

# തൃശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

> **Lead Summary:** തൃശ്ശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഇന്നലെ വൈകിട്ട് മണ്ണുത്തി പെൻഷൻമൂല ടർഫിൽ കൂട്ടുകാർക്കൊപ്പം പന്ത് കളിക്കുമ്പോഴായിരുന്നു പരുക്കേറ്റത്. ഫുട്ബാൾ കളിക്കുന്നതിനിടെയാണ് സംഭവം. പന്ത് ശക്തമായി വയറിൽ ഇടിക്കുകയായിരുന്നു. സെന്റ് തോമസ് കോളേജ് ഒന്നാം വർഷ ബികോം വിദ്യാർത്ഥി മാധവ് ആണ് മരിച്ചത്.

## Article Content

തൃശ്ശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഇന്നലെ വൈകിട്ട് മണ്ണുത്തി പെൻഷൻമൂല ടർഫിൽ കൂട്ടുകാർക്കൊപ്പം പന്ത് കളിക്കുമ്പോഴായിരുന്നു പരുക്കേറ്റത്. ഫുട്ബാൾ കളിക്കുന്നതിനിടെയാണ് സംഭവം. പന്ത് ശക്തമായി വയറിൽ ഇടിക്കുകയായിരുന്നു. സെന്റ് തോമസ് കോളേജ് ഒന്നാം വർഷ ബികോം വിദ്യാർത്ഥി മാധവ് ആണ് മരിച്ചത്.

പരുക്കേറ്റ മാധവിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കേ രാത്രിയോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് നടക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227413/deathbyplayingfootball)