---
title: "മട്ടന്നൂരിന് സഹായഹസ്തവുമായി തമിഴ്നാട് തേ നമ്പത്ത് റസിഡൻസ് അസോസിയേഷൻ "
english_title: "Tamil Nadu Thenambath Residents Association Extends A Helping Hand To Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227463/tamil-nadu-thenambath-residents-association-extends-a-helping-hand-to-mattannur"
published_at: "2024-08-11T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8b7c0ccf9e_mattannur.jpg"
keywords: []
---

# മട്ടന്നൂരിന് സഹായഹസ്തവുമായി തമിഴ്നാട് തേ നമ്പത്ത് റസിഡൻസ് അസോസിയേഷൻ 

> **Lead Summary:** മട്ടന്നൂർ: തമിഴ്നാട് തേ നമ്പത്ത് റസിഡൻസ് അസോസിയേഷൻ മഹിള അസോസിയേഷൻ മുഖേന മട്ടന്നൂർ നിയോജകമണ്ഡലത്തിലെ മഴക്കെടുതി ബാധിത മേഖലകളായ മാങ്ങാട്ടിടം ചിറ്റാരിപ്പറമ്പ് തുടങ്ങിയ മേഖലകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നൽകി. കൂത്തുപറമ്പ് സ്റ്റേഡിയം പവലിയനിൽ നടന്ന പരിപാടി കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

മട്ടന്നൂർ: തമിഴ്നാട് തേ നമ്പത്ത് റസിഡൻസ് അസോസിയേഷൻ മഹിള അസോസിയേഷൻ മുഖേന മട്ടന്നൂർ നിയോജകമണ്ഡലത്തിലെ മഴക്കെടുതി ബാധിത മേഖലകളായ മാങ്ങാട്ടിടം ചിറ്റാരിപ്പറമ്പ് തുടങ്ങിയ മേഖലകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നൽകി. കൂത്തുപറമ്പ് സ്റ്റേഡിയം പവലിയനിൽ നടന്ന പരിപാടി കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

ദുരിതബാധിതർക്കുള്ള കിടക്കകൾ ബെഡ്ഷീറ്റ് സ്കൂൾ ബാഗ് പഠനോപകരണങ്ങൾ അരി ഉൾപ്പെടെയാണ് വിതരണം ചെയ്തത്. മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ പി വി പ്രീത അധ്യക്ഷ വഹിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡണ്ട് ആർ ഷീല, മാങ്ങാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ മാസ്റ്റർ, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വീ ബാലൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ശ്യാമള ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227463/tamil-nadu-thenambath-residents-association-extends-a-helping-hand-to-mattannur)