---
title: "മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ രാമയണസത്രം സംഘടിപ്പിച്ചു"
english_title: "ramayanasathram in kunden temple manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227466/ramayanasathram-in-kunden-temple-manathana"
published_at: "2024-08-11T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8b90e512c9_kunden.jpg"
keywords: []
---

# മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ രാമയണസത്രം സംഘടിപ്പിച്ചു

> **Lead Summary:** കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ രാമയണസത്രം സംഘടിപ്പിച്ചു. ശ്രീ വൈകുണ്ഡം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൊട്ടിയൂർ പാരമ്പര്യ ഊരാളൻ തിട്ടയിൽ നാരായണൻ നായർ ഉദ്‌ഘാടനം ചെയിതു. ദേവസ്വം എക്സികുട്ടീവ് ഓഫീസർ ഗോകുൽ അധ്യക്ഷനായിരുന്നു. പ്രശസ്ത ആധ്യാത്മിക പ്രഭാഷകൻ പി എസ് മോഹനൻ മുഖ്യ പ്രഭാഷണം നടത്തി.സീതാദേവിയിലൂടെ രാമായണത്തെ നോക്കികാണുമ്പോൾ എന്ന രീതിൽ രാമായണത്തിൽ ഒരു സ്ത്രീ പക്ഷവായനയായിരുന്നു പ്രഭാഷകൻ മുഖ്യമായും പറഞ്ഞുവച്ചത്.

## Article Content

കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ രാമയണസത്രം സംഘടിപ്പിച്ചു. ശ്രീ വൈകുണ്ഡം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൊട്ടിയൂർ പാരമ്പര്യ ഊരാളൻ തിട്ടയിൽ നാരായണൻ നായർ ഉദ്‌ഘാടനം ചെയിതു. ദേവസ്വം എക്സികുട്ടീവ് ഓഫീസർ ഗോകുൽ അധ്യക്ഷനായിരുന്നു. പ്രശസ്ത ആധ്യാത്മിക പ്രഭാഷകൻ പി എസ് മോഹനൻ മുഖ്യ പ്രഭാഷണം നടത്തി.സീതാദേവിയിലൂടെ രാമായണത്തെ നോക്കികാണുമ്പോൾ എന്ന രീതിൽ രാമായണത്തിൽ ഒരു സ്ത്രീ പക്ഷവായനയായിരുന്നു പ്രഭാഷകൻ മുഖ്യമായും പറഞ്ഞുവച്ചത്.

നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും രാമായണസത്രത്തിന് എത്തിയിരുന്നു. ഒന്നര പതിറ്റാണ്ടായി കുണ്ടേൻ ക്ഷേത്രത്തിൽ നടന്നുവരുന്ന ഗീത ക്ലാസ്സിലെ പൂർവ്വ വിദ്യാർത്ഥിനിയും അഭിഭാഷകയുമായ നിരഞ്ജനയെ ചടങ്ങിൽ ആദരിച്ചു. രാമായണ പ്രശ്നോത്തരിയിൽ വിജയികളായ ഗീത ക്ലാസ് വിദ്യാർത്ഥികളായ നിഹാര, ആദിത്യ ദേവ്, ഗായത്രി, മഹാദേവ്, ഗൗരി പാർവതി, കൃഷ്‌ണേന്ദു, നാംദേവ് തുടങ്ങിയവർക്ക് മെഡലുകൾ വിതരണം ചെയ്തു.

കൊട്ടിയൂർ പാരമ്പര്യ ഊരാളൻ ആക്കൽ ദാമോദരൻ നായർ, നാമത്ത് രമണി, കെ സി പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. രാമായണ സത്രത്തിൽ പങ്കെടുക്കുവാൻ എത്തിയവർക്ക് വിഭവ സമൃദ്ധമായ സദ്യയും ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227466/ramayanasathram-in-kunden-temple-manathana)