---
title: "വയനാട് ദുരന്തം: 'കസർമുല്ല' ബസ് ഒരു ദിവസത്തെ കളക്ഷൻ ഡി വൈ എഫ് ഐക്ക് നൽകും "
english_title: "kasarmulla bus collection for wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227467/kasarmulla-bus-collection-for-wayanad"
published_at: "2024-08-11T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8bb9fb300a_A_News_11.jpg"
keywords: []
---

# വയനാട് ദുരന്തം: 'കസർമുല്ല' ബസ് ഒരു ദിവസത്തെ കളക്ഷൻ ഡി വൈ എഫ് ഐക്ക് നൽകും 

> **Lead Summary:** കണ്ണൂർ: 'കസർമുല്ല' ബസ് ഒരു ദിവസത്തെ കളക്ഷൻ ഡി വൈ എഫ് ഐക്ക് നൽകും വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ട്ടമായവർക്ക് സഹായഹസ്ഥവുമായി ആദ്യഘട്ടത്തിൽ 25 ഓളം വീടുകളാണ് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്നത്. ധനസമാഹാരണാർധം കണ്ണൂർ ജില്ലയിലും വിവിധ സ്റ്റാളുകളും വിവിധ പരിപാടികളാണ് ഇതിനോടകം സംഘടിപ്പിച്ചു വരുന്നത്. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ സർവീസ് നടത്തുന്ന കസർമുല്ല ബസിന്റെ 3 ദിവസത്തെ കളക്ഷൻ ഡി വൈ എഫ് ഐ മാവിലായി മേഖല കമ്മിറ്റിക്കായി നൽകും.

## Article Content

കണ്ണൂർ: 'കസർമുല്ല' ബസ് ഒരു ദിവസത്തെ കളക്ഷൻ ഡി വൈ എഫ് ഐക്ക് നൽകും വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ട്ടമായവർക്ക് സഹായഹസ്ഥവുമായി ആദ്യഘട്ടത്തിൽ 25 ഓളം വീടുകളാണ് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്നത്. ധനസമാഹാരണാർധം കണ്ണൂർ ജില്ലയിലും വിവിധ സ്റ്റാളുകളും വിവിധ പരിപാടികളാണ് ഇതിനോടകം സംഘടിപ്പിച്ചു വരുന്നത്. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ സർവീസ് നടത്തുന്ന കസർമുല്ല ബസിന്റെ 3 ദിവസത്തെ കളക്ഷൻ ഡി വൈ എഫ് ഐ മാവിലായി മേഖല കമ്മിറ്റിക്കായി നൽകും.

കണ്ണൂരിൽ നടന്ന പരിപാടി ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജിർ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പിൽ നിന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ഓ വി നിജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേഖല സെക്രട്ടറി നിജേഷ് എൻ വി സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡന്റ് പി കെ അനുരാഗ് അധ്യക്ഷത വഹിച്ചു. മേഖല ട്രഷറർ അമൽ പുരുഷോത്തമൻ, ബസ്സുടമ ഷഫീഖ്, മാനേജർ അഷ്റഫ്, സ്വാദിൻ സജീവ്, അഭിത്ത് ലാൽ, മുത്തു തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227467/kasarmulla-bus-collection-for-wayanad)