---
title: "വിക്രം സിനിമ 'തങ്കലാൻ' കേരളത്തിലെ പ്രമോഷൻ വേണ്ടെന്ന് വച്ചു; ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് "
english_title: "The promotion of 'Thangalan' in Kerala has been cancelled "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227499/the-promotion-of-thangalan-in-kerala-has-been-cancelled"
published_at: "2024-08-11T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8dcb7b5e7d_vikram.jpg"
keywords: []
---

# വിക്രം സിനിമ 'തങ്കലാൻ' കേരളത്തിലെ പ്രമോഷൻ വേണ്ടെന്ന് വച്ചു; ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 

> **Lead Summary:** തിരുവനന്തപുരം: റിലീസ് കാത്തിരിക്കുന്ന പാ. രഞ്ജിത്ത് ചിത്രമായ 'തങ്കലാൻ' കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി. ഏറെ നാളുകൾക്ക് ശേഷം വിക്രം നായകനായി എത്തുന്ന ചിത്രം തമിഴകം പോലെതന്നെ കേരളവും ഏറെ പ്രതീക്ഷയോടെ കത്ത് നിൽക്കുന്ന സിനിമയാണ്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രൊഷനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

## Article Content

തിരുവനന്തപുരം: റിലീസ് കാത്തിരിക്കുന്ന പാ. രഞ്ജിത്ത് ചിത്രമായ 'തങ്കലാൻ' കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി. ഏറെ നാളുകൾക്ക് ശേഷം വിക്രം നായകനായി എത്തുന്ന ചിത്രം തമിഴകം പോലെതന്നെ കേരളവും ഏറെ പ്രതീക്ഷയോടെ കത്ത് നിൽക്കുന്ന സിനിമയാണ്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രൊഷനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഓ​ഗസ്റ്റ് 15നാണ് ചിത്രത്തിന്റെ ആ​ഗോള റിലീസ്. ഗോകുലം മൂവീസ് ആണ് തങ്കലാൻ കേരളത്തിൽ വിതരണം ചെയ്യുന്നത്. ​ഗോ​കുലം മൂവീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തങ്കലാന്റെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി എന്ന വിവരം അണിയറ പ്രവർത്തകർ പങ്കുവച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീൽഡിൽ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാൻ. 

ചിത്രം തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യും. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227499/the-promotion-of-thangalan-in-kerala-has-been-cancelled)