---
title: "മാഹി ബൈപ്പാസിൽ വാഹനമിടിച്ച് യുവതി മരിച്ചു"
english_title: "Mahi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227533/mahi"
published_at: "2024-08-12T03:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b92fd1d4000_download_(27).jpeg"
keywords: []
---

# മാഹി ബൈപ്പാസിൽ വാഹനമിടിച്ച് യുവതി മരിച്ചു

> **Lead Summary:** **തലശ്ശേരി** : മാഹി ബൈപ്പാസിൽ പുതിയ ദേശീയ ആറുവരിപ്പാതയിൽ വാഹനമിടിച്ച് യുവതി മരിച്ചു. കണ്ണൂർ മരക്കാർകണ്ടിയിലെ ഷംനഫൈഹാസ് ആണ് മരിച്ചത്.

## Article Content

**തലശ്ശേരി** : മാഹി ബൈപ്പാസിൽ പുതിയ ദേശീയ ആറുവരിപ്പാതയിൽ വാഹനമിടിച്ച് യുവതി മരിച്ചു. കണ്ണൂർ മരക്കാർകണ്ടിയിലെ ഷംനഫൈഹാസ് ആണ് മരിച്ചത്.

മരക്കാർകണ്ടിയിലെ ഷംനഫൈഹാസ് (39) ആണ് മരിച്ചത് . മുഴപ്പിലങ്ങാട് മഠത്തിൽ ഉമർഗേറ്റ് ബീച്ചു റോഡിലെ മരക്കാൻ കണ്ടി റാഫിയുടെ എത്തിയപ്പോൾ ആയിരുന്നു അപകടം. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മഠത്തിന് സമീപം ബസ്സിറങ്ങി പുതിയ ഹൈവെ മുറിച്ചുകടക്കവെ പാതയിലൂടെ അമിത വേഗതയിൽ വന്ന ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227533/mahi)