---
title: "24,657 കോടി രൂപ ചിലവ് വരുന്ന 900 കി.മി. റെയിൽവേ പാതയ്ക്ക് കേന്ദ്ര അനുമതി "
english_title: "Newdelhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227534/newdelhi"
published_at: "2024-08-12T03:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b930ad75970_IMG-20240812-WA0000.jpg"
keywords: []
---

# 24,657 കോടി രൂപ ചിലവ് വരുന്ന 900 കി.മി. റെയിൽവേ പാതയ്ക്ക് കേന്ദ്ര അനുമതി 

> **Lead Summary:** **ന്യൂഡല്‍ഹി**: 900 കിലോമീറ്ററിന്റെ പുതിയ റെയില്‍വേ പാതയ്ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 24,657 കോടി രൂപ മൊത്തം ചെലവ് വരുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ തേര്‍ന്ന സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയണ് അംഗീകാരം നല്‍കിയത്.

## Article Content

**ന്യൂഡല്‍ഹി**: 900 കിലോമീറ്ററിന്റെ പുതിയ റെയില്‍വേ പാതയ്ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 24,657 കോടി രൂപ മൊത്തം ചെലവ് വരുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ തേര്‍ന്ന സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയണ് അംഗീകാരം നല്‍കിയത്.

ഏഴ് സംസ്ഥാനങ്ങളിലൂടെയുള്ള എട്ട് പാതകളാണ് റെയില്‍വേയുടെ പദ്ധതിയില്‍ ഇടംപിടിച്ചിട്ടുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പദ്ധതി സംബന്ധിച്ച കാര്യം അറിയിച്ചത്. ഏഴ് സംസ്ഥാനങ്ങളിലെ പതിനാല് ജില്ലകളാണ് ഗുണഭോക്താക്കള്‍. ആന്ധ്ര പ്രദേശ്, തെലങ്കാന, ഒഡീഷ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ ഏഴ് സംസ്ഥാനങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ ഒരു പാതയും പദ്ധതിയില്‍ ഇടംപിടിച്ചിട്ടില്ല. പദ്ധതിയുടെ ഭാഗമായി 64 പുതിയ റെയില്‍വേ സ്റ്റേഷനുകളാണ് 900 കിലോമീറ്റര്‍ പാതയ്ക്കിടയില്‍ റെയില്‍വേ നിര്‍മ്മിക്കുന്നത്. പുതിയ പദ്ധതിയിലൂടെ കിഴക്കന്‍ സിംഗ്ബം, ഭദാദ്രി കോതഗുഡെം, മല്‍ക്കന്‍ഗിരി, കലഹണ്ടി, നബരംഗ്പൂര്‍, രായഗഡ തുടങ്ങിയ ജില്ലകളിലെ 510 ഗ്രാമങ്ങളിലെ 40 ലക്ഷത്തോളം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് റെയില്‍വേ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227534/newdelhi)