---
title: "തി​രു​പ്പ​തി​യി​ലേ​ക്ക്​ മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ ട്രെ​യി​ന്‍ സ​ര്‍​വി​സ്​ തു​ട​ങ്ങു​ന്ന​ത്​ പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ദ​ക്ഷി​ണ റെ​യി​ല്‍​വേ"
english_title: "Start train service to thiruppathy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22762/start-train-service-to-thiruppathy"
published_at: "2022-01-26T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f11adfe5d6d_images - 2022-01-26T152635.898.jpeg"
keywords: []
---

# തി​രു​പ്പ​തി​യി​ലേ​ക്ക്​ മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ ട്രെ​യി​ന്‍ സ​ര്‍​വി​സ്​ തു​ട​ങ്ങു​ന്ന​ത്​ പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ദ​ക്ഷി​ണ റെ​യി​ല്‍​വേ

> **Lead Summary:** കാ​സ​ര്‍​കോ​ട്​: പ്ര​മു​ഖ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തി​രു​പ്പ​തി​യി​ലേ​ക്ക്​ മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ ട്രെ​യി​ന്‍ സ​ര്‍​വി​സ്​ തു​ട​ങ്ങു​ന്ന​ത്​ പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ദ​ക്ഷി​ണ റെ​യി​ല്‍​വേ.​ ബോ​ര്‍​ഡിന്റെ ടൈം​ടേ​ബി​ള്‍ ക​മ്മി​റ്റി​യു​ടെ അ​ടു​ത്ത യോ​ഗം നി​ര്‍​ദേ​ശം പ​രി​ശോ​ധി​ക്കു​മെ​ന്ന്​ ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

## Article Content

കാ​സ​ര്‍​കോ​ട്​: പ്ര​മു​ഖ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തി​രു​പ്പ​തി​യി​ലേ​ക്ക്​ മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ ട്രെ​യി​ന്‍ സ​ര്‍​വി​സ്​ തു​ട​ങ്ങു​ന്ന​ത്​ പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ദ​ക്ഷി​ണ റെ​യി​ല്‍​വേ.​ ബോ​ര്‍​ഡിന്റെ ടൈം​ടേ​ബി​ള്‍ ക​മ്മി​റ്റി​യു​ടെ അ​ടു​ത്ത യോ​ഗം നി​ര്‍​ദേ​ശം പ​രി​ശോ​ധി​ക്കു​മെ​ന്ന്​ ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പാലക്കാട് വഴി ട്രെയിന്‍ അനുവദിച്ചാല്‍ മലബാറിലുള്ളവര്‍ക്ക് ​ഗുണകരമാകും.

ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ട​ന്ന പാ​ല​ക്കാ​ട്​ ഡി​വി​ഷ​നി​ലെ എം.പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ വി​ഷ​യം ച​ര്‍​ച്ച​യാ​യ​ത്. മം​ഗ​ളൂ​രു സെ​​ന്‍​ട്ര​ലി​ല്‍​നി​ന്ന്​ ഹാ​സ​ന്‍ വ​ഴി ട്രെ​യി​ന്‍ വേ​ണ​മെ​ന്നാ​ണ്​ ദ​ക്ഷി​ണ ക​ന്ന​ഡ എംപി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദം​ പാ​ല​ക്കാ​ട്​ വ​ഴി​യാ​ണെ​ന്നി​രി​ക്കെ​യാ​ണ്​ ഇ​ദ്ദേ​ഹം ക​ര്‍​ണാ​ട​ക വ​ഴി​യു​ള്ള നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ച്ച​ത്. നേ​ര​ത്തെ മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ജ​മ്മു​താ​വി എ​ക്സ്പ്ര​സ് തി​രു​പ്പ​തി വ​ഴി സ​ര്‍​വി​സ് ന​ട​ത്തി​യി​രു​ന്നു. കോ​വി​ഡ് ആ​യ​പ്പോ​ള്‍ നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22762/start-train-service-to-thiruppathy)