---
title: "മണത്തണയിൽ പഠിച്ച സഹപാഠികൾ 34 വർഷങ്ങൾക്ക് ശേഷം ഒത്തുകൂടി "
english_title: "Classmates who studied in Manathana come together after 34 years "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227679/classmates-who-studied-in-manathana-come-together-after-34-years"
published_at: "2024-08-12T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9dbb04fdcb_manathana.jpg"
keywords: []
---

# മണത്തണയിൽ പഠിച്ച സഹപാഠികൾ 34 വർഷങ്ങൾക്ക് ശേഷം ഒത്തുകൂടി 

> **Lead Summary:** മണത്തണ : 34 വർഷങ്ങൾക്ക് മുൻപ് മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ് എസ് എൽ സി ബാച്ചിൽ പഠിച്ചവർ വീണ്ടും ഒത്തുചേർന്നു. തുണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ 1989 -90 എസ് എസ് എൽ സി ബാച്ചിലെ ഭൂരിഭാഗം പേരും വന്നെത്തി. 

## Article Content

മണത്തണ : 34 വർഷങ്ങൾക്ക് മുൻപ് മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ് എസ് എൽ സി ബാച്ചിൽ പഠിച്ചവർ വീണ്ടും ഒത്തുചേർന്നു. തുണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ 1989 -90 എസ് എസ് എൽ സി ബാച്ചിലെ ഭൂരിഭാഗം പേരും വന്നെത്തി. 

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മേൽ ബാച്ചിലെ വിദ്യാർത്ഥിയുമായ ബൈജു വർഗീസ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. മറ്റൊരു സഹപാഠിയായ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ കെ വി ബിന്ദുവായിരുന്നു അദ്ധ്യക്ഷൻ. നന്ദി പറഞ്ഞത് കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജോജൻ എടത്താഴയായിരുന്നു. ജോസഫ് വള്ളിക്കുന്നേൽ, റിജോ മാണി പറമ്പിൽ, ബിജു ചാരംതൊട്ടിയിൽ, പ്രീത കെ ടി, രാജി വിജയൻ, രാമചന്ദ്രൻ ചാണപ്പാറ, ശ്രീജ സി, കാഞ്ചന എം, ലത സി, പ്രശാന്ത്.കെ, ബിനു എം എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227679/classmates-who-studied-in-manathana-come-together-after-34-years)