---
title: "അതിഥി തൊഴിലാളികളെ വഞ്ചിച്ച് കവർച്ച നടത്തിയ കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍ "
english_title: "Two arrested for duping migrant workers and robbing them "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227699/two-arrested-for-duping-migrant-workers-and-robbing-them"
published_at: "2024-08-12T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9eaacdca34_thief_kannur.jpg"
keywords: []
---

# അതിഥി തൊഴിലാളികളെ വഞ്ചിച്ച് കവർച്ച നടത്തിയ കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍ 

> **Lead Summary:** കണ്ണൂർ: അതിഥിതൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ഫോണുകളും കവർന്ന കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് സ്വദേശി എ.എന്‍ അനൂപ്, തൃശൂര്‍ കുറ്റിച്ചിറ കാരാപാടം സ്വദേശി കെ.എസ് അനീഷ് എന്നിവരെയാണ് പരിയാരം എസ്ഐ എന്‍.പി.രാഘവൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ്-30 നാണ് സംഭവം നടന്നത്. തളിപ്പറമ്പില്‍ നിന്നും പൂവ് പറിക്കുന്ന ജോലിക്കാണെന്ന് പറഞ്ഞ് മാരുതിക്കാറില്‍ ഇരുവരും നാല് അതിഥി തൊഴിലാളികളെ പരിയാരം അമ്മാനപ്പാറയില്‍ എത്തിക്കുകയും അവര്‍ കാർ റോഡ് സൈഡിൽ വച്ച് തൊഴിലാളികളേയും കൂട്ടി നടന്ന് കുറച്ച് ദൂരെയുള്ള പറമ്പിലാക്കി ശേഷം അവർ കാണാതെ കാറിനടുക്കൽ എത്തി കാറില്‍ സൂക്ഷിച്ച 11,000 രൂപയും 13,500, 19,500 രൂപ വിലവരുന്ന രണ്ട് ഫോണുകളുമായി കടന്നുകളയുകയുമായായിരുന്നു.

## Article Content

കണ്ണൂർ: അതിഥിതൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ഫോണുകളും കവർന്ന കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് സ്വദേശി എ.എന്‍ അനൂപ്, തൃശൂര്‍ കുറ്റിച്ചിറ കാരാപാടം സ്വദേശി കെ.എസ് അനീഷ് എന്നിവരെയാണ് പരിയാരം എസ്ഐ എന്‍.പി.രാഘവൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ്-30 നാണ് സംഭവം നടന്നത്. തളിപ്പറമ്പില്‍ നിന്നും പൂവ് പറിക്കുന്ന ജോലിക്കാണെന്ന് പറഞ്ഞ് മാരുതിക്കാറില്‍ ഇരുവരും നാല് അതിഥി തൊഴിലാളികളെ പരിയാരം അമ്മാനപ്പാറയില്‍ എത്തിക്കുകയും അവര്‍ കാർ റോഡ് സൈഡിൽ വച്ച് തൊഴിലാളികളേയും കൂട്ടി നടന്ന് കുറച്ച് ദൂരെയുള്ള പറമ്പിലാക്കി ശേഷം അവർ കാണാതെ കാറിനടുക്കൽ എത്തി കാറില്‍ സൂക്ഷിച്ച 11,000 രൂപയും 13,500, 19,500 രൂപ വിലവരുന്ന രണ്ട് ഫോണുകളുമായി കടന്നുകളയുകയുമായായിരുന്നു.

പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ബഹ്‌റാംപൂരിലെ തപസ് ചൗധരി, ബികാസ്, ഗൗതം മാന്‍ഡ എന്നിവരും പേരറിയാത്ത മറ്റൊരാളുമാണ് കവര്‍ച്ചക്കിരയായത്. മോഷണം സംഘത്തിലെ അനൂപ് ആറുവര്‍ഷം മുമ്പ് പരിയാരം പൊന്നുരുക്കിപ്പാറയിലെ പന്നിഫാമില്‍ ജോലി ചെയ്തിരുന്നു. ആ സ്ഥലപരിചയം വെച്ചാണ് ഇവര്‍ അതിഥി തൊഴിലാളികളുമായി അമ്മാനപ്പാറയില്‍ എത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പരിയാരം പോലീസ് കേസ് എടുത്ത് സി.സി.ടിവി ദൃശ്യങ്ങളും മൊബല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.വിനോദ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ വിനീഷ്‌കുമാര്‍, എസ്.ഐ എന്‍.പി.രാഘവന്‍, അഡീ.എസ്.ഐ വിനയന്‍ ചെല്ലരിയന്‍, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സിപി.ഒമാരായ നൗഫല്‍ അഞ്ചില്ലത്ത്, എന്‍.എം.അഷറഫ്, രജീഷ് പൂഴിയില്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227699/two-arrested-for-duping-migrant-workers-and-robbing-them)