---
title: "മഹാത്മജി വധം, ടെലിപ്രിന്റർ സന്ദേശം കൈമാറി "
english_title: "The teleprinter delivered the message"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22775/The-teleprinter-delivered-the-message"
published_at: "2022-01-26T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f1266f87b8e_Picsart_22-01-26_16-15-34-705.jpg"
keywords: []
---

# മഹാത്മജി വധം, ടെലിപ്രിന്റർ സന്ദേശം കൈമാറി 

> **Lead Summary:** കണ്ണൂർ: മഹാത്മജിയുടെ മരണ വിവരമറിയിച്ചു കൊണ്ട് പട്ടാള കേന്ദ്രങ്ങളിലേക്കയച്ച ടെലിപ്രിന്റർ സന്ദേശം മഹാത്മാ മന്ദിരത്തിനു കൈമാറി. റിപ്പബ്ളിക്ക് ദിനത്തിൽ നടന്ന ചടങ്ങിൽ ഈ സന്ദേശം സൂക്ഷിച്ച എളയാവൂരിലെ പരേതനായ മുൻ സൈനികൻ വി.വി.മാധവൻ നമ്പ്യാരുടെ ഭാര്യ പി.വി. പത്മിനി സന്ദേശം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയ്ക്ക് കൈമാറി.

## Article Content

കണ്ണൂർ: മഹാത്മജിയുടെ മരണ വിവരമറിയിച്ചു കൊണ്ട് പട്ടാള കേന്ദ്രങ്ങളിലേക്കയച്ച ടെലിപ്രിന്റർ സന്ദേശം മഹാത്മാ മന്ദിരത്തിനു കൈമാറി. റിപ്പബ്ളിക്ക് ദിനത്തിൽ നടന്ന ചടങ്ങിൽ ഈ സന്ദേശം സൂക്ഷിച്ച എളയാവൂരിലെ പരേതനായ മുൻ സൈനികൻ വി.വി.മാധവൻ നമ്പ്യാരുടെ ഭാര്യ പി.വി. പത്മിനി സന്ദേശം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയ്ക്ക് കൈമാറി.

രാമചന്ദ്രൻ കടന്നപ്പള്ളി അത് മഹാത്മാ മന്ദിരം പ്രസിഡണ്ട് ഇ.വി.ജി. നമ്പ്യാരെ ഏല്പിച്ചു. ജനു വരി 30 മുതൽഅത് ഗാന്ധി ജീവിത ചിത്രശാലയിൽ പ്രദർശിപ്പിക്കും. മഹാത്മാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ കേനന്നൂർ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടരി സി.സുനിൽകുമാർ, വൈസ് പ്രസിഡണ്ട് രാജൻ തീയറേത്ത് , ജോ: സെക്രട്ടരി പി.വിജയകുമാർ, ഷാർ എം.ടി. ജിനരാജൻ, പി.വി. പ്രേമരാജൻ, ഡോ: അര്യ നമ്പ്യാർ, യഹ്യ നൂഞ്ഞേരി,രമ ജി.നമ്പ്യാർ എന്നിവർ പങ്കെടുത്തു. മഹാത്മജിയുമായി ബന്ധപ്പെട്ടതെല്ലാം തമസ്കരിക്കപ്പെടുന്ന ഈ കാലത്ത് ഇത്തരം ചടങ്ങുകൾക്ക് പ്രത്യേക പ്രസക്തിയുണ്ടെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ അഭിപ്രായപ്പെട്ടു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22775/The-teleprinter-delivered-the-message)